ഗൃ​ഹ​നാ​ഥ​നെ മ​ക​നും കൂട്ടരും മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച​താ​യി പ​രാ​തി
Monday, August 26, 2019 12:53 AM IST
കൊ​ട്ടാ​ര​ക്ക​ര: ഗൃ​ഹ​നാ​ഥ​നെ മ​ക​നും കൂ​ട്ട​രും ചേ​ർ​ന്ന് മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച​താ​യി പ​രാ​തി. അ​മ്പ​ല​പു​റം ഇ​റ്റി​സി അ​രു​ൺ ഭ​വ​നി​ൽ ബാ​ബു (48) നെ​യാ​ണ് മ​ക​നും കൂ​ട്ട​രും ചേ​ർ​ന്ന് മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച​ത്. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി ഇ​യാ​ളെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ബാ​ബു​വി​ന്‍റെ മ​ക​ൻ അ​രു​ൺ (20), ഭാ​ര്യാ പി​താ​വ് പു​രു​ഷോ​ത്ത​മ​ൻ(70), മ​ക​ന്‍റെ സു​ഹൃ​ത്ത് വി​ഷ്ണു (22) എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ത​ന്നെ മ​ർ​ദി​ച്ച​തെ​ന്ന് ബാ​ബു പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു. ഒ​ൻ​പ​ത് മാ​സ​ത്തോ​ള​മാ​യി ബാ​ബു കു​ടും​ബ​വു​മാ​യി അ​ക​ന്ന് പു​ന​ലൂ​രി​ലു​ള്ള സ​ഹോ​ദ​രി​യോ​ടൊ​പ്പ​മാ​ണ് താ​മ​സം. മ​ക​ളെ കാ​ണാ​നാ​യി ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ അ​മ്പ​ല​പ്പു​റ​ത്തെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​ർ​ദ​ന​മേ​റ്റ​തെ​ന്നും ത​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന പ​ണ​മ​ട​ങ്ങി​യ പേ​ഴ്സും ന​ഷ്ട​പ്പെ​ട്ട​താ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ബാ​ബു പ​റ​യു​ന്നു.

തൊ​ഴി​ല്‍ ര​ഹി​ത വേ​ത​ന വി​ത​ര​ണം

നീ​ണ്ട​ക​ര: നീ​ണ്ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ തൊ​ഴി​ല്‍ ര​ഹി​ത വേ​ത​ന വി​ത​ര​ണം ഇന്നും നാളെയും രാ​വി​ലെ 11മു​ത​ല്‍ ഉച്ചകഴിഞ്ഞ് മൂന്നുവ​രെ വി​ത​ര​ണം ചെ​യ്യും.​അ​ര്‍​ഹ​രാ​യ​വ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ നേ​രി​ട്ടെ​ത്തി വേ​ത​നം കൈ​പ്പ​റ്റ​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു