വി​ഭാ​ഗീ​യ​ത; നെ​ടു​വ​ത്തൂ​രി​ൽ സി​പി​ഐ നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി
Monday, August 26, 2019 12:53 AM IST
കൊ​ട്ടാ​ര​ക്ക​ര: സി​പി​ഐ ജി​ല്ലാ നേ​തൃ​ത്വ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന വി​ഭാ​ഗീ​യ​ത താ​ഴെ ത​ട്ടി​ലേ​ക്കും. നെ​ടു​വ​ത്തൂ​രി​ൽ പാ​ർ​ട്ടി​യി​ൽ നി​ന്നും രാ​ജി​വെ​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച​വ​ർ​ക്കെ​തി​രെ നേ​തൃ​ത്വം ന​ട​പ​ടി സ്വീ​ക​രി​ച്ചു​തു​ട​ങ്ങി.
സി​പി​ഐ നെ​ടു​വ​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗ​വും സ​ഹ​ക​ര​ണ​വേ​ദി ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ ബി.​എ​സ്.​ഗോ​പ​കു​മാ​ർ, നെ​ടു​വ​ത്തൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗ​വു​മാ​യ ബി.​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പാ​ർ​ട്ടി ന​ട​പ​ടി.
ഗോ​പ​കു​മാ​റി​നെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും അ​നി​ൽ​കു​മാ​റി​നെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള പാ​ർ​ട്ടി സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക​യു​മാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്.
നെ​ടു​വ​ത്തൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് നേ​ര​ത്തെ നി​ല​നി​ന്നി​രു​ന്ന വി​ഭാ​ഗീ​യ​ത ഇ​പ്പോ​ൾ ശ​ക്തി പ്രാ​പി​ച്ച​ത്. മൂ​ന്നു ത​വ​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യ ഗോ​പ​കു​മാ​ർ 2014ലെ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ക​ലാ​പ​ക്കൊ​ടി ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നെ​ന്ന് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആ​ർ.​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.
ബാ​ങ്കി​നും പാ​ർ​ട്ടി​ക്കു​മെ​തി​രെ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് പ​ല ത​വ​ണ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടും തി​രു​ത്താ​ൻ ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ടി വ​ന്ന​തെ​ന്നും മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി. മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​ആ​ർ. ച​ന്ദ്ര മോ​ഹ​ന​ൻ, ജി​ല്ലാ നേ​താ​ക്ക​ളാ​യ ആ​ർ.​രാ​ജേ​ന്ദ്ര​ൻ, കെ.​എ​സ്.​ഇ​ന്ദു​ശേ​ഖ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
നെ​ടു​വ​ത്തൂ​രി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും നേ​താ​ക്ക​ളു​മ​ട​ക്കം 170 ഓ​ളം പേ​ർ പാ​ർ​ട്ടി വി​ടു​ന്ന​താ​യി ഒ​രു വി​ഭാ​ഗം പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.