മ​ല​യി​ൻ​കീ​ഴ് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഭാ​ഗ​വ​ത സ​പ്താ​ഹ​ത്തി​ന് തു​ട​ക്ക​മാ​യി
Monday, August 26, 2019 12:24 AM IST
കാ​ട്ടാ​ക്ക​ട: ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഭാ​ഗ​വ​ത സ​പ്താ​ഹ​ത്തി​ന് തു​ട​ക്ക​മാ​യി. ക്ഷേ​ത്ര​ത​ന്ത്രി പ​ര​മേ​ശ്വ​ര​ൻ വാ​സു​ദേ​വ​ൻ ഭ​ട്ട​തി​രി​പ്പാ​ട് യ​ജ്ഞ​മ​ണ്ഡ​പ​ത്തി​ൽ ദീ​പം തെ​ളി​ച്ചു. യ​ജ്ഞാ​ചാ​ര്യ​ൻ സ്വാ​മി ഉ​ദി​ത് ചൈ​ത​ന്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ഇ​ന്നു മു​ത​ൽ 31 വ​രെ സ​പ്താ​ഹ വേ​ദി​യി​ൽ രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഏ​ഴു വ​രെ ഭാ​ഗ​വ​ത പാ​രാ​യ​ണം സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ക​ൽ​ക്കി അ​വ​താ​ര പാ​രാ​യ​ണ​വും തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് യ​ജ്ഞ സ​മ​ർ​പ്പ​ണ​ത്തോ​ടെ സ​പ്താ​ഹം സ​മാ​പി​യ്ക്കും.

സ​ഞ്ജീ​വ​നി​യു​ടെ
വാ​ർ​ഷി​കാ​ഘോ​ഷം നടത്തി

തി​രു​വ​ന​ന്ത​പു​രം: പാ​റോ​ട്ടു​കോ​ണ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ സ​ഞ്ജീ​വ​നി​യു​ടെ നാ​ലാം വാ​ർ​ഷി​ക പൊ​തു​യോ​ഗം പ​രു​ത്തി​പ്പാ​റ പെ​ൻ​ഷ​ൻ ഭ​വ​നി​ൽ ന​ട​ത്തി.
മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഡോ. ​പി.​എ. തോ​മ​സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡോ. ​എം.​ഡി. അ​ജി​താ​ബാ​യി, പി.​ഐ. ബ്രി​ജേ​ഷ്, ഡോ. ​പ്ര​തി​ഭ എ​സ്. നാ​യ​ർ, കെ.​ആ​ർ. ല​ക്ഷ്മി ദേ​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .