പ്ര​ള​യ ബാ​ധി​ത​ർ​ക്ക് നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത​യു​ടെ സ​ഹാ​യഹസ്തം
Monday, August 26, 2019 12:23 AM IST
മാ​റ​ന​ല്ലൂ​ർ: പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​വു​മാ​യി നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത​യു​ടെ നാ​ലാ​മ​ത്തെ വാ​ഹ​നം മാ​റ​ന​ല്ലൂ​ർ സെ​ന്‍റ് പോ​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ നി​ന്ന് തി​രി​ച്ചു.
ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കു​ട്ട​നാ​ട്ടി​ലേ​ക്കാ​ണ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ഹാ​യം എ​ത്തി​ച്ച​ത്. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും ശു​ചീ​ക​ര​ണ​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ൾ, കു​ടി​വെ​ള്ളം എ​ന്നി​വ​യാ​ണ് എ​ത്തി​ച്ച​ത്. ആ​ല​പ്പു​ഴ രൂ​പ​താ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നേ​രി​ട്ട് പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ഹാ​യ​മെ​ത്തി​ച്ച​ത്. വാ​ഹ​നം മാ​റ​ന​ല്ലൂ​ർ ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ.​അ​ല​ക്സ് സൈ​മ​ണ്‍ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ടി രൂ​പ​ത​യു​ടെ വി​വി​ധ ഫൊ​റോ​ന​ക​ളി​ൽ നി​ന്ന് ദു​രി​താ​ശ്വ​സാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് പു​റ​പ്പെ​ടു​മെ​ന്ന് രൂ​പ​ത ശു​ശ്രൂ​ഷ കോ -​ഓ​ർ​ഡി​നേ​റ്റ​ർ മോ​ണ്‍.​വി.​പി. ജോ​സ് പ​റ​ഞ്ഞു.