വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Sunday, August 25, 2019 1:50 AM IST
ക​ല്ല​റ: ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​നാ​യ റി​ട്ട.​അ​ധ്യാ​പ​ക​ൻ മ​രി​ച്ചു. ക​ല്ല​റ പു​ലി​പ്പാ​റ ആ​ലും​മൂ​ട് ചൈ​ത്ര​ത്തി​ൽ വി​ശ്വം​ഭ​ര​ൻ (67)ആ​ണ് മ​രി​ച്ച​ത്. സ​ർ​വീ​സ് പെ​ൻ​ഷ​ണേ​ഴ്സ് യൂ​ണി​യ​ൻ വെ​ഞ്ഞാ​റ​മൂ​ട് ഏ​രി​യാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​ണ്. ജൂ​ലൈ​ 29 നു ​രാ​വി​ലെ ഒ​ന്പ​തി​ന് മ​രു​ത​മ​ൺ ജം​ഗ്ഷ​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ഓ​ട്ടോ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് വി​ശ്വം​ഭ​ര​ൻ ബൈ​ക്കി​ൽ നി​ന്നും തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ശ്വം​ഭ​ര​ൻ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: പ്ര​ഭാ​വ​തി(​റി​ട്ട.​അ​ധ്യാ​പി​ക). മ​ക​ൻ: അ​നൂ​പ്( തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്).​മ​രു​മ​ക​ൾ: അ​ഖി​ല. സ​ഞ്ച​യ​നം ബു​ധ​ൻ രാ​വി​ലെ 8.30.