അ​തി​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്കു തു​ട​ക്കമായി
Sunday, August 25, 2019 12:39 AM IST
തി​രു​വ​ന​ന്ത​പു​രം: ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണം ല​ക്ഷ്യ​മി​ട്ട് അ​തി​യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ആ​രം​ഭി​ച്ച തു​മ്പൂ​ര്‍​മൂ​ഴി ഏ​റോ​ബി​ക് ക​മ്പോ​സ്റ്റ് സി​സ്റ്റം, റി​സോ​ഴ്സ് റി​ക്ക​വ​റി സം​വി​ധാ​നം എ​ന്നീ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ശ​ശി ത​രൂ​ര്‍ എം​പി നി​ര്‍​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ അ​ജൈ​വ മാ​ലി​ന്യ സം​സ്കാ​ര​ണ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ല​ക്ഷ്യ​മി​ട്ടാ​ണ് 27 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് റി​സോ​ഴ്സ് റി​ക്ക​വ​റി സം​വി​ധാ​നം ആ​രം​ഭി​ച്ച​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ലെ ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ സം​സ്ക​രി​ക്കു​ന്ന​തി​നാ​ണ് തു​മ്പൂ​ര്‍​മൂ​ഴി ഏ​റോ​ബി​ക് ക​മ്പോ​സ്റ്റ് സി​സ്റ്റം. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​തി​യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​വി​ന്‍​സെ​ന്‍റ് എം​എ​ല്‍​എ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ഫ്രാ​ങ്ക്ളി​ന്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, സാ​ക്ഷ​ര​താ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.