കൊ​മേ​ഴ്സി​ന്‍റെ സാ​ധ്യ​ത​ക​ൾ: പ​ഠ​ന​ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Sunday, August 25, 2019 12:39 AM IST
തി​രു​വ​ന​ന്ത​പു​രം: വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​മേ​ഴ്സ് പ​ഠ​ന​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഐ​ക്യു​എ​സി ഡ​യ​റ​ക്ട​റും കൊ​മേ​ഴ്സ് വ​കു​പ്പ് പ്ര​ഫ​സ​റും ഇ​ന്ത്യ​ൻ അ​ക്കൗ​ണ്ടിം​ഗ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യു​മാ​യ പ്ര​ഫ. ഡോ. ​ഗ​ബ്രി​യേ​ൽ സൈ​മ​ണ്‍ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് കെ.​വി. തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​ജെ.​വ​ർ​ഗീ​സ്, വൈ​എം​സി​എ അ​ക്കാ​ഡ​മി​ക് ചെ​യ​ർ​മാ​ൻ ബി​ജോ​യ് എം.​എ​സ്.​രാ​ജ്, വൈ​എം​സി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.