രാ​ഷ്ട്ര​പ​തി​യു​ടെ സ​ര്‍​വീ​സ്മെ​ഡ​ല്‍ പൂജപ്പുര വ​നി​താ​ ജ​യി​ല്‍ സൂ​പ്ര​ണ്ടി​ന്
Sunday, August 25, 2019 12:39 AM IST
നെ​ടു​മ​ങ്ങാ​ട് : സ്തു​ത്യ​ര്‍​ഹ സേ​വ​ന​ത്തി​നു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ സ​ര്‍​വീ​സ് മെ​ഡ​ല്‍ ആ​ദ്യ​മാ​യി ഒ​രു വ​നി​താ ജ​യി​ല്‍ സൂ​പ്ര​ണ്ടി​ന്. നെ​ടു​മ​ങ്ങാ​ട് ക​ല്ലിം​ങ്ക​ല്‍ കു​ന്നും​പു​റ​ത്തു വീ​ട്ടി​ല്‍ എ​സ്.​സോ​ഫി​യാ​ബീ​വി​യാ​ണ് പു​ര​സ്ക്കാ​ര​ത്തി​ന് അർ ഹയായത്.
സം​സ്ഥാ​ന​ത്തെ വ​നി​ത​ക​ളു​ടെ ഏ​ക തു​റ​ന്ന ജ​യി​ലാ​യ പൂ​ജ​പ്പു​ര വി​മ​ണ്‍ ഓ​പ്പ​ണ്‍ പ്രി​സ​ണ്‍ സൂ​പ്ര​ണ്ടാ​ണ് നി​ല​വി​ല്‍ സോ​ഫി​യാ​ബീ​വി.
മു​ഖ്യ​മ​ന്ത്രി​യി​ല്‍ നി​ന്ന് സോ​ഫി​യാ​ബീ​വി രാ​ഷ്ട്ര​പ​തി​യു​ടെ മെ​ഡ​ല്‍ ഏറ്റുവാ​ങ്ങി.
കൃ​ത്യ​നി​ഷ്ഠ​യാ​ണ് ത​ന്‍റെ ജീ​വി​ത​വി​ജ​യ​മെ​ന്ന് സോ​ഫി പ​റ​യു​ന്നു.
ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ള്‍ കൊ​ണ്ട് ജ​യി​ല​റ​യ്ക്കു​ള്ളി​ലാ​യ സ്ത്രീ​ക​ളെ കൗ​ണ്‍​സി​ലിം​ഗി​ലൂ​ടെ​യും തൊ​ഴി​ല്‍ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യും ജീ​വി​ത വി​ജ​യം വ​രി​ക്കാ​ന്‍ പ്രാ​പ്ത​രാ​ക്കി​യ​താണ് സോ​ഫി​യാ​ബീ​വി​യെ മി​ക​വി​ന്‍റെ പാ​ത​യി​ലെ​ത്തി​ച്ചത്. ജോ​ലി​ത്തി​ര​ക്കി​നി​ട​യി​ല്‍ ത​ന്നെ എ​ല്‍​എ​ല്‍​ബി​യും എം​എ​സ്ഡ​ബ്ല്യൂ​വും സോ​ഫി​യാ​ബീ​വി പൂ​ര്‍​ത്തി​യാ​ക്കി.
നേ​ര​ത്തെ അ​ഞ്ച് ത​വ​ണ ഡി​ജി​പി​യു​ടെ ഗു​ഡ്സ​ര്‍​വീ​സ് എ​ന്‍​ട്രി​യും ചെ​ന്നൈ​യി​ല്‍ ന​ട​ന്ന ജ​യി​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ ട്രെ​യി​നിം​ഗി​ല്‍ മൂ​ന്ന് സ്വ​ര്‍​ണ മെഡ​ലും നേ​ടാ​നാ​യി​യി​രു​ന്നു. 2016 ലാ​ണ് ജ​യി​ല്‍ സൂ​പ്ര​ണ്ടാ​യി നി​യ​മ​നം ല​ഭി​ച്ച​ത്.
ര​ണ്ടു മാ​സ​മാ​യി അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ന്‍റെ അ​ധി​ക ചു​മ​ത​ല​യും വ​ഹി​ക്കു​ന്നു​ണ്ട്. ദി​ലീ​പ് ഭ​ർ​ത്താ​വും റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​രി ആ​മി​ന മ​ക​ളു​മാ​ണ് .