ബീ​ച്ചു​ക​ളി​ൽ കൂ​ടു​ത​ൽ ലൈ​ഫ്ഗാ​ർ​ഡു​മാ​രെ നി​യ​മി​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം അ​റി​യി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Sunday, August 25, 2019 12:39 AM IST
തി​രു​വ​ന​ന്ത​പു​രം: തി​ര​ക്കു​ള്ള ബീ​ച്ചു​ക​ളി​ൽ കൂ​ടു​ത​ൽ ലൈ​ഫ് ഗാ​ർ​ഡു​ക​ളെ​യും പോ​ലീ​സു​കാ​രെ​യും നി​യ​മി​ക്ക​ണ​മെ​ന്ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്.
ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കി​യി​രു​ന്നെ​ങ്കി​ൽ ശം​ഖും​മു​ഖ​ത്ത് അ​പ​ക​ട​ത്തി​ൽ​പെ​ട്ട ലൈ​ഫ് ഗാ​ർ​ഡ് ജോ​ണ്‍​സ​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു എ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​മ്മീ​ഷ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നോ​ട്ടീ​സ​യ​ച്ച​ത്. ചീ​ഫ് സെ​ക്ര​ട്ട​റി​യും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ​ക​ള​ക്ട​റും മൂ​ന്നാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം.
തീ​ര​ങ്ങ​ളി​ൽ സാ​ഹ​സി​ക​ത കാ​ണി​ക്കു​ന്ന​വ​രി​ൽ നി​ന്നും ഫൈ​ൻ ഈ​ടാ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ 2017 ഒ​ക്ടോ​ബ​ർ നാ​ലി​ന് റ​വ​ന്യൂ സെ​ക്ര​ട്ട​റി​ക്കും ജി​ല്ലാ ക​ള​ക്ട​ർ​ക്കും ന​ൽ​കി​യ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ആ​രോ​ഗ്യ​നി​യ​മ​പ്ര​തി​ക​ര​ണ​വേ​ദി ചെ​യ​ർ​മാ​ൻ പി.​കെ. രാ​ജു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.
2015 ജൂ​ലൈ 18 ന് ​കോ​വ​ളം തീ​ര​ത്ത് അ​ഞ്ച് യു​വാ​ക്ക​ൾ മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് 2017 ഒ​ക്ടോ​ബ​ർ നാ​ലി​ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. അ​പ​ക​ട സാ​ധ്യ​ത​യു​ള്ള തീ​ര​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ചു​റ്റു​വേ​ലി നി​ർ​മി​ക്ക​ണ​മെ​ന്നും അ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
തീ​ര​ങ്ങ​ളി​ൽ ആ​വ​ശ്യാ​നു​സ​ര​ണം കോ​സ്റ്റ​ൽ പോ​ലീ​സി​നെ​യും പോ​ലീ​സി​നെ​യും വി​ന്യ​സി​പ്പി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ടാ​യി​രു​ന്നു. ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​ൻ വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് പ​രാ​തി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മ​രി​ച്ച ജോ​ണ്‍​സ​ന്‍റെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലും ക​മ്മീ​ഷ​ൻ സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി.