സൗ​ജ​ന്യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ഉദ്ഘാടനം 28ന്
Sunday, August 25, 2019 12:37 AM IST
തി​രു​വ​ന​ന്ത​പു​രം: ഒ​ന്ന​ര​ക്കോ​ടി ചെ​ല​വി​ല്‍ ആ​റ്റി​ങ്ങ​ല്‍ വ​ലി​യ​കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ആ​രം​ഭി​ക്കു​ന്ന സൗ​ജ​ന്യ ഡ​യാ​ലി​സ​ിസ് യൂ​ണി​റ്റ് 28ന് ​നാ​ടി​നു സ​മ​ര്‍​പ്പി​ക്കും.
ആ​റ്റി​ങ്ങ​ല്‍ ന​ഗ​ര​സ​ഭ​യും സാ​യി ഗ്രാ​മ​വും സം​യു​ക്ത​മാ​യാ​ണ് ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് നി​ര്‍​മി​ക്കു​ന്ന​ത്. നി​ല​വി​ലെ ഒ​പി വി​ഭാ​ഗ​ത്തി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ലാ​ണ് 2700 ച​തു​ര​ശ്ര അ​ടി​യി​ല്‍ പു​തി​യ യൂ​ണി​റ്റ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.
നാ​ല് ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ളും ആ​ര്‍​ഒ യൂ​ണി​റ്റു​ക​ളും ഇ​തി​നോ​ടൊ​പ്പം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഡ​യാ​ലി​സി​സ് പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള ര​ജി​സ്ട്രേ​ഷ​ന്‍ കൗ​ണ്ട​റി​ല്‍ പേ​രു ന​ല്‍​കു​ന്ന​വ​രി​ല്‍ നി​ന്നും അ​ര്‍​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി​യാ​കും സൗ​ജ​ന്യ സേ​വ​നം ന​ല്‍​കു​ക. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന​യു​ണ്ടാ​കും.