മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം ശ്രീ​ല​ങ്ക​ൻ തീ​ര​ത്ത് : കാരണംതേടി ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം
Sunday, August 25, 2019 12:37 AM IST
വി​ഴി​ഞ്ഞം: ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ​പ്പെ​ട്ട് മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം ശ്രീ​ല​ങ്ക​ൻ തീ​ര​ത്ത് എ​ത്താ​നു​ള്ള കാ​ര​ണം തേ​ടി ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം.
സംഭവത്തിൽ തീ​ര​സം​ര​ണ സേ​ന​യും ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​വും നേ​ര​ത്തെ അ​ന്വേ​ഷി​ച്ച് അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യിരുന്നു.
കേ​ര​ളാ ര​ജി​സ്ട്രേ​ഷ​നു​ള്ള പൂ​വാ​ർ സ്വ​ദേ​ശി​യു​ടെ മീ​ൻ​പി​ടി​ത്ത വ​ള്ളം ഭീ​ക​ര​ർ ഇ​ന്ത്യ​യി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റി​യെ​ന്ന വാ​ർ​ത്ത പ​ര​ന്ന​തോ​ടെ വീ​ണ്ടും​ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​വു​ക​യാ​ണ്. ഒ​രു വ​ർ​ഷം മു​ന്പ് വി​ഴി​ഞ്ഞം പൂ​വാ​ർ സ്വ​ദേ​ശി മാ​ർ​ട്ടി​ൻ വാ​ങ്ങി​യ വ​ള്ളം ശ്രീ​ല​ങ്ക​യി​ലെ ബ​ഹി​ബാ​ല​തീ​ര​ത്ത് ല​ങ്ക​ൻ സു​ര​ക്ഷാ സേ​ന ക​ണ്ടെ​ത്തി​യ​താ​ണ് സം​ശ​യ​ത്തി​നി​ട​യാ​ക്കി​യ​ത്.​
ഉ​ൾ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ത​മി​ഴ്നാ​ട് തേ​ങ്ങാ​പ്പ​ട്ട​ണ​ത്തി​ൽ നി​ന്ന് ഒ​രു ട്രോ​ള​ർ ബോ​ട്ടി​ന് അ​ക​മ്പ​ടി സേ​വി​ച്ച് പോ​യ നാ​ല് വ​ള്ള​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു മാ​ർ​ട്ടി​ന്‍റെ യ​ഹോ​വ​യി​രെ എ​ന്ന​യാ​നം.
ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് തീ​ര​ത്തി​നും 41 നോ​ട്ടി​ക്ക​ൽ മൈ​ൽ ഉ​ൾ​ക്ക​ട​ലി​ൽ വ​ച്ചു​ണ്ടാ​യ ശ​ക്ത​മാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ ഒ​രു വ​ള്ളം ക​ട​ലി​ൽ താ​ഴ്ന്നു പോ​യി​രു​ന്നു.
നാ​ല് വ​ള്ള​ങ്ങ​ളി​ലെ​യും ആ​ൾ​ക്കാ​ർ ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും നി​യ​ന്ത്ര​ണം​തെ​റ്റി​യ മാ​ർ​ട്ടി​ന്‍റെ വ​ള്ള​വും എ​ൻ​ജി​നും കൈ​വി​ട്ടു പോ​യി. നാ​ലു ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ല​ങ്ക​ൻ തീ​ര​ത്ത​ടു​ത്ത വ​ള്ള​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ങ്ക​ൻ അ​ധി​കൃ​ത​ർ ഇ​ന്ത്യ​ക്ക് കൈ​മാ​റിയിരുന്നു.
എ​ന്നാ​ൽ വ​ള്ള​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ന​മ്പ​റും രേ​ഖ​യി​ലെ ന​മ്പ​റും ത​മ്മി​ലു​ള്ള പൊ​രു​ത്ത​ക്കേ​ട് സം​ശ​യ​ത്തി​നി​ട​വ​രു​ത്തി​യി​രു​ന്നു.കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ മാ​ർ​ട്ടി​ന്‍റെ പേ​രി​ലു​ള്ള​താ​ണ് വ​ള്ള​മെ​ന്നും ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ വ​ള്ളം ന​ഷ്ട​പ്പെ​ട്ട വി​വ​രം പൂ​വാ​ർ തീ​ര​ദേ​ശ പോ​ലീ​സി​നെ നേ​ര​ത്തെ അ​റി​യി​ച്ച​താ​യും അ​ന്വേ​ഷ​ക​ർ ക​ണ്ടെ​ത്തി.
ഇ​തോ​ടെ ര​ജി​സ്ട്ര​ഷ​ൻ ന​മ്പ​ർ കി​ട്ടി​യെ​ങ്കി​ലും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന താ​ത്കാ​ലി​ക ന​മ്പ​ർ വ​ള്ള​ത്തി​ൽ നി​ന്ന് മാ​റ്റാ​ത്ത​താ​ണ് ആ​ശ​ങ്ക​ക്കി​ട​വ​രു​ത്തി​യ​തെ​ന്നും സം​ശ​യ​ക​ര​മാ​യി ഒ​ന്നു​മി​ല്ലെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ വി​ധി​യെ​ഴു​തി.
എ​ന്നാ​ൽ മ​ല​യാ​ളി​യും ശ്രീ​ല​ങ്ക​ക്കാ​രും പാ​ക്കി​സ്ഥാ​നി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ഭീ​ക​ര​സം​ഘം ക​ട​ൽ വ​ഴി എ​ത്തി​യെ​ന്ന വാ​ർ​ത്ത​യോ​ടെ അ​ന്വേ​ഷ​ക​രു​ടെ ക​ണ്ണു​ക​ൾ വീ​ണ്ടും മാ​ർ​ട്ടി​ന്‍റെ വ​ള്ള​ത്തി​ൽ പ​തി​ഞ്ഞു. തീ​ര​ത്ത​ടു​ത്ത വ​ള്ള​ത്തി​ൽ എ​ൻ​ജി​ൻ ഇ​ല്ലാ​യി​രു​ന്നെ​ന്ന അ​റി​വും ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ച്ചു.​
തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ലും സം​ശ​യ​ക​ര​മാ​യി ഒ​ന്നും ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് വി​ഴി​ഞ്ഞം തീ​ര​സം​ര​ക്ഷ​ണ​സേ​നാ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.​
എം​ബ​സി മു​ഖാ​ന്തി​രം വ​ള്ള​ത്തെ കേ​ര​ള​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​വും അ​ധി​കൃ​ത​ർ ന​ട​ത്തും.