ടി​പ്പ​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു
Sunday, August 25, 2019 12:37 AM IST
ആ​റ്റി​ങ്ങ​ൽ: ടി​പ്പ​ർ​ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു.ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് പൂ​വ​ൻ​പാ​റ ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

തിരു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന ടി​പ്പ​റി​ൽ എ​തി​ർ ദി​ശ​യി​ൽ​ വ​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ടി​പ്പ​റി​ന്‍റെ മു​ൻ ച​ക്രം ഇ​ള​കി​മാ​റി.ഫ​യ​ർ ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് കാ​ർ ഡ്രൈ​വ​ർ തൊ​പ്പി​ച്ച​ന്ത സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പു​റ​ത്തെ​ടു​ത്തു.
അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​തം ഏ​റെ നേ​രം ത​ട​സ​പ്പെ​ട്ടു.