പൂ​ന്തു​റ​യി​ൽ ഓ​ഫ് ഷോ​ർ ബ്രേ​ക്ക് വാ​ട്ട​ർ പ​ദ്ധ​തി: പ്രാ​രം​ഭ​ഘ​ട്ട​മാ​യി 700 മീ​റ്റ​ർ
Friday, August 23, 2019 12:14 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ര​മ്പ​രാ​ഗ​ത തീ​ര​സം​ര​ക്ഷ​ണ മാ​ർ​ഗ​ങ്ങ​ളി​ൽ നി​ന്ന് വേ​റി​ട്ട് ഓ​ഫ് ഷോ​ർ ബ്രേ​ക്ക് വാ​ട്ട​ർ തീ​ര​സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ ഘ​ട്ട​മാ​യി 17.80 കോ​ടി രൂ​പാ ചെ​ല​വി​ൽ 700 മീ​റ്റ​ർ നീ​ള​ത്തി​ൽ പൂ​ന്തു​റ​യി​ൽ പ​ദ്ധ​തി​യ്ക്ക് തു​ട​ക്ക​മി​ടു​മെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ അ​റി​യി​ച്ചു.
പൂ​ന്തു​റ മു​ത​ൽ ശം​ഖു​മു​ഖം വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ തീ​ര​ദേ​ശ സം​ര​ക്ഷ​ണ​ത്തി​നാ​ണ് പ​ദ്ധ​തി.
പൂ​ന്ത​റ മേ​ഖ​ല​യി​ൽ തീ​ര​സം​ര​ക്ഷ​ണ​ത്തി​ന് നി​ർ​മി​ച്ച ക​ട​ൽ​മു​ട്ടും സം​ര​ക്ഷ​ണ​ഭി​ത്തി​യും വേ​ണ്ട​ത്ര ഫ​ല​പ്ര​ദ​മ​ല്ല എ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. മ​ണ​ൽ നി​റ​ഞ്ഞ ബീ​ച്ചി​ന്‍റെ അ​ഭാ​വം മൂ​ലം വ​ള്ള​ങ്ങ​ൾ​ക്ക് ക​ര​യ്ക്ക് അ​ടു​ക്കാ​ൻ പ്ര​യാ​സം നേ​രി​ട്ടി​രു​ന്നു. ക​ട​ൽ ക്ഷോ​ഭി​ക്കു​മ്പോ​ൾ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​നെ ആ​ശ്ര​യി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.ഓ​ഫ് ഷോ​ർ ബ്രേ​ക്ക് വാ​ട്ട​ർ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തോ​ടു​കൂ​ടി ക​ട​ൽ​തീ​ര​ത്ത് നി​ന്ന് 120 മീ​റ്റ​ർ അ​ക​ല​ത്തി​ൽ ത​ന്നെ തി​ര​മാ​ല​ക​ൾ ബ്രേ​ക്ക് വാ​ട്ട​റി​ൽ ത​ട്ടി ശ​ക്തി കു​റ​യു​ന്ന​തി​നാ​ൽ ക​ട​ലാ​ക്ര​മ​ണം ഉ​ണ്ടാ​കു​ക​യി​ല്ല.
കൂ​ടാ​തെ തീ​ര​ത്തി​നും ബ്രേ​ക്ക് വാ​ട്ട​റി​നു​മി​ട​യി​ൽ തി​ര​മാ​ല​ക​ൾ​ക്ക് ശ​ക്തി കു​റ​യു​ന്ന​തി​നാ​ൽ ബീ​ച്ച് രൂ​പ​പ്പെ​ടു​ക​യും ചെ​യ്യും.
ഇ​വി​ടെ അ​നാ​യാ​സം വ​ള്ള​ങ്ങ​ൾ​ക്ക് ക​ര​യ്ക്ക​ടു​ക്കാം. തീ​ര​ദേ​ശ സം​ര​ക്ഷ​ണ​ത്തി​നു​ള്ള ക​ല്ലി​ന്‍റെ ല​ഭ്യ​ത കു​റ​ഞ്ഞു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​യോ ട്യൂ​ബ് ഉ​പ​യോ​ഗി​ച്ച് ബ്രേ​ക്ക് വാ​ട്ട​ർ എ​ന്ന ആ​ശ​യം സ​ർ​ക്കാ​ർ പ​രീ​ക്ഷി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​ത്.
ത​മി​ഴ്നാ​ട്ടി​ലെ ക​ട​ലൂ​ർ പേ​രി​യ​കു​ള​ത്ത് ജി​യോ ട്യൂ​ബ് ഉ​പ​യോ​ഗി​ച്ച് ബ്രേ​ക്ക് വാ​ട്ട​ർ നി​ർ​മി​ച്ച് മു​ൻ​പ​രി​ച​യ​മു​ള്ള നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റൂ​ട്ട് ഓ​ഫ് ഓ​ഷ്യ​ൻ ടെ​ക്നോ​ള​ജി​യാ​ണ് തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന് സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത്.
ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള ക​രാ​ർ എ​ൻ​ഐ​ഒ​ടി​യും തീ​ര​ദേ​ശ കോ​ർ​പ്പ​റേ​ഷ​നും ഒ​പ്പ് വ​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി​യ്ക്കു വേ​ണ്ടി​യു​ള്ള മാ​തൃ​കാ പ​ഠ​ന​വും എ​ൻ​ഐ​ഒ​ടി​യാ​ണ് നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള​ത്.
പൂ​ന്തു​റ​യി​ൽ ആ​രം​ഭി​ച്ച് വ​ലി​യ​തു​റ, ബീ​മാ​പ​ള്ളി, ശം​ഖു​മു​ഖം മേ​ഖ​ല​ക​ളി​ലെ തീ​ര​സം​ര​ക്ഷ​ണ​ത്തി​ന് ഉ​ത​കു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി​യ്ക്ക് രൂ​പം ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.