കേ​ര​ളാ ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ ക്യാ​ന്പ് ഇ​ന്നും നാ​ളെ​യും
Friday, August 23, 2019 12:14 AM IST
വാ​ഴി​ച്ച​ൽ: കേ​ര​ളാ ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ ക്യാ​ന്പ് ഇ​ന്നും നാ​ളെ​യു​മാ​യി വാ​ഴി​ച്ച​ൽ ഇ​മ്മാ​നു​വ​ൽ കോ​ള​ജി​ൽ ന​ട​ക്കും.
ഇ​ന്നു രാ​വി​ലെ 10 ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം ബി​ഷ​പ് ഡോ.​വി​ൻ​സെ​ന്‍റ് സാ​മു​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
കെ​എ​ൽ​സി​എ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡി.​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജി.​ക്രി​സ്തു​ദാ​സ്, കെ​എ​ൽ​സി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി നെ​റോ​ണ, എം​എ​ൽ​എ​മാ​രാ​യ എം.​വി​ൻ​സെ​ന്‍റ്, സി.​കെ. ഹ​രീ​ന്ദ്ര​ൻ, രൂ​പ​ത അ​ൽ​മാ​യ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ.​എ​സ്.​എം. അ​നി​ൽ​കു​മാ​ർ,അ​ധ്യാ​ത്മി​ക ഉ​പ​ദേ​ഷ്ടാ​വ് ഫാ.​ഡെ​ന്നി​സ്കു​മാ​ർ, കെ​എ​ൽ​സി​എ സം​സ്ഥാ​ന സ​മി​തി അം​ഗം ജെ.​സ​ഹാ​യ​ദാ​സ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​കു​മാ​രി, കെ​സി​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ജി ടെ​ന്നി​സ​ണ്‍, ബാ​ല​രാ​മ​പു​രം സോ​ണ​ൽ പ്ര​സി​ഡ​ന്‍റ് വി​കാ​സ് കു​മാ​ർ, രൂ​പ​താ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ദാ​ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
വി​വി​ധ സെ​ക്‌​ഷ​നു​ക​ളി​ലാ​യി ക്ലാ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ക്യാ​ന്പി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് ഫാ.​എ​സ്.​എം. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.