മോ​ഷ​ണ​ത്തി​ന് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ യു​വാ​ക്ക​ൾ ബൈ​ക്ക് മോ​ഷ​ണ കേ​സി​ലെ​യും പ്ര​തി​ക​ൾ
Friday, August 23, 2019 12:14 AM IST
നേ​മം : പ്രാ​വ​ച്ച​ന്പ​ലം അ​രി​ക്ക​ട​മു​ക്കി​ൽ ത​ട്ട് ചാ​യ​ക്ക​ട​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തി​ന് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി ന​രൂ​വാ​മൂ​ട് പോ​ലീ​സി​ലേ​ൽ​പ്പി​ച്ച യു​വാ​ക്ക​ൾ നേ​മം പോ​ലീ​സ് പ​രി​ധി​യി​ൽ ന​ട​ന്ന ബൈ​ക്ക് മോ​ഷ​ണ കേ​സി​ലും പ്ര​തി​ക​ളെ​ന്ന് തെ​ളി​ഞ്ഞു.
കാ​ര​യ്ക്കാ​മ​ണ്ഡ​പം ഹോ​മി​യോ കോ​ള​ജി​ന് സ​മീ​പം അ​മ്മ വീ​ട് ലെ​യി​നി​ൽ വ​ച്ചി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് ഇ​വ​രെ നേ​മം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.
കാ​ര​യ്ക്കാ​മ​ണ്ഡ​പം അ​മ്മ വീ​ട് ലൈ​നി​ൽ കൃ​ഷ്ണ​പ്രി​യ വീ​ട്ടി​ൽ സെ​യ്ദ​ലി (25), ഇ​ട​യ്ക്കോ​ട് മ​ണ​ലു​വി​ള ചാ​ന​ൽ​ക്ക​ര പാ​ല​ത്തി​ന് സ​മീ​പം ഷാ​ജ​ഹാ​ൻ (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി അ​നി​യു​ടെ ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്.
അ​നി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​കു​ന്ന​ത്.
ഫോ​ർ​ട്ട് എ​സി പ്ര​താ​പ​ൻ നാ​യ​ർ , എ​സ്ഐ​മാ​രാ​യ സ​നോ​ജ്, ദീ​പു, വി.​എ​സ്. സു​ധീ​ഷ് കു​മാ​ർ, സു​രേ​ഷ് കു​മാ​ർ, സി​സി​പി​ഒ സ​ന്തോ​ഷ്, സി​പി​ഒ ര​ഞ്ജി​ത്ത് എ​ന്നി​വ​ര​ങ്ങി​യ സം​ഘം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പ്ര​തി​ക​ൾ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ14 ദി​വ​സ​ത്തേ​യ്ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.