ഫ്ളോ​ട്ട് ത​യാ​റാ​ക്കാ​ന്‍ താ​ത്പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചു
Friday, August 23, 2019 12:14 AM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ടൂ​റി​സം വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മാ​പ​ന ഘോ​ഷ​യാ​ത്ര​യി​ല്‍ ഫ്ളോ​ട്ട് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് മു​ന്‍​പ​രി​ച​യ​വും പ്രാ​വീ​ണ്യ​വു​മു​ള്ള വ്യ​ക്തി​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​ങ്ങ​ള്‍ ദൃ​ശ്യ​വ​ല്‍​ക്ക​രി​ക്കു​ന്ന ഫ്ളോ​ട്ടാ​ണ് ത​യാ​റാ​ക്കേ​ണ്ട​ത്. ഇ​ല​ക്ട്രോ​ണി​ക്, എ​ല്‍​ഇ​ഡി സ്ക്രീ​നും അ​നു​ബ​ന്ധ​മാ​യി ഉ​ള്‍​പ്പെ​ടു​ത്താം. പൂ​ര്‍​ണ​മാ​യും ഗ്രീ​ന്‍​പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​ക​ണം രൂ​പ​ക​ല്‍​പ്പ​ന. തെ​ര്‍​മോ​ക്കോ​ള്‍, ഫ്ള​ക്സ് എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം. ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ങ്കി​ല്‍ പു​ന​ചം​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് പ​രി​മി​ത​മാ​യി ഉ​പ​യോ​ഗി​ക്കാം.
താ​ത്പ​ര്യ​മു​ള്ള​വ​ര്‍ വി​ശ​ദ​മാ​യ ആ​ശ​യ​വും രൂ​പ​ക​ല്‍​പ്പ​ന​യും എ​സ്റ്റി​മേ​റ്റും സ​ഹി​തം 26 ന​കം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. വി​ലാ​സം: ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍, ടി​സി 2/3271(3)(4), ഹ​രി​തം, കു​ട്ട​നാ​ട് ലെ​യി​ന്‍, പ​ട്ടം പാ​ല​സ് പി​ഒ, തി​രു​വ​ന​ന്ത​പു​രം695 004. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് [email protected], www.haritham.kerala.gov.in ഫോ​ണ്‍: 04712449938/39, 9895882812.