വ​ള്ള​ക്ക​ട​വ് പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ത​ട​യാ​ത്ത​ത് എ​ന്തു​കൊ​ണ്ടെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Friday, August 23, 2019 12:14 AM IST
തി​രു​വ​ന​ന്ത​പുരം : അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള വ​ള്ള​ക്ക​ട​വ് പാ​ല​ത്തി​ലൂ​ടെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഭാ​ര​വ​ണ്ടി​ക​ളു​ടെ ഗ​താ​ഗ​തം നി​രോ​ധി​ച്ചി​ട്ടും ഭാ​രം ക​യ​റ്റി​യ ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ യ​ഥേ​ഷ്ടം ക​ട​ന്നു​പോ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.
ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്കി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. അ​ടു​ത്ത കാ​ല​ത്ത് പെ​യ്ത മ​ഴ​യി​ൽ പാ​ല​ത്തി​ന്‍റെ ഒ​രു കൈ​വ​രി ഇ​ള​കി അ​ടി​ഭാ​ഗം താ​ഴ്ന്നു. എ​ന്നി​ട്ടും സ്കൂ​ൾ ബ​സു​ക​ളും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും പാ​ല​ത്തി​ലൂ​ടെ​യാ​ണ് ഗ​താ​ഗ​തം ന​ട​ത്തു​ന്ന​ത്.
പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റും ട്രാ​ഫി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റും (സൗ​ത്ത്) മൂ​ന്നാ​ഴ്ച​യ്ക്ക​കം അ​ടി​യ​ന്തി​ര​മാ​യി റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ലം വ​ഴി പോ​കു​ന്ന ലോ​റി​ക​ൾ​ക്ക് പോ​ലീ​സ് പ​ല​പ്പോ​ഴും പി​ഴ​യ​ടി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ഗ​താ​ഗ​തം ത​ട​യാ​ൻ ശാ​ശ്വ​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഭാ​ര​വ​ണ്ടി​ക​ൾ നി​രോ​ധി​ക്കു​ന്ന​താ​യു​ള്ള ബോ​ർ​ഡു​ക​ൾ മു​ന്നി​ട​ത്താ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.
ബാ​രി​ക്കേ​ടോ മ​റ്റ് സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചോ പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ത​ട​യ​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ രാ​ഗം റ​ഹിം ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
പാ​ലം എ​ത്ര​യും വേ​ഗം പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നേ​ര​ത്തെ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്നു.