വാ​മ​ന​പു​രം മെ​രി​റ്റ് ഫെ​സ്റ്റ് 26ന്
Friday, August 23, 2019 12:05 AM IST
വെ​ഞ്ഞാ​റ​മൂ​ട്: എ​സ്എ​സ്എ​ൽ​സി,പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും, വി​ദ്യാ​ല​യ​ങ്ങ​ളെ​യും ആ​ദ​രി​ക്കു​ന്ന​തി​നാ​യി കോ​ൺ​ഗ്ര​സ് വാ​മ​ന​പു​രം ബ്ലോ​ക്ക് ക​മ്മി​റ്റി​യും, മു​ള​മ​ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വാ​മ​ന​പു​രം മെ​രി​റ്റ് ഫെ​സ്റ്റ് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. 26 ന് ​ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് വെ​ഞ്ഞാ​റ​മൂ​ട് റാ​സ് ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജി. ​പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. യോ​ഗ​ത്തി​ൽ അ​ടൂ​ർ പ്ര​കാ​ശ് എം​പി അ​വാ​ർ​ഡ് വി​ത​ര​ണം നി​ർ​വ​ഹി​ക്കും. ഷാ​ന​വാ​സ് ആ​ന​ക്കു​ഴി, ടി.​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്, ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള, ഇ.​ഷം​സു​ദ്ദീ​ൻ, ര​മ​ണി പി.​നാ​യ​ർ, ക​ല്ല​റ അ​നി​ൽ​കു​മാ​ർ, ആ​ർ.​എം.​പ​ര​മേ​ശ്വ​ര​ൻ , എം.​മ​ണി​യ​ൻ പി​ള്ള തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ച​ട​ങ്ങി​ൽ ഭാ​ര​ത് സേ​വ​ക് സ​മാ​ജ് ദേ​ശീ​യ ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡോ.​ബി.​എ​സ്.​ബാ​ല​ച​ന്ദ്ര​നെ​യും, ന​ട​ക പു​ര​സ്കാ​ര ജേ​താ​വ് ശ​ശി​കു​മാ​ർ സി​താ​ര​യേ​യും അ​നു​മോ​ദി​ക്കും. സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന മോ​ട്ടി​വേ​ഷ​ൻ ക്ലാ​സി​ന് മ​ധു ഭാ​സ്ക​ർ നേ​തൃ​ത്വം ന​ൽ​കും.