നെ​ടു​മ​ങ്ങാ​ട് ഗ​വ.കോ​ള​ജി​നു സ​മീ​പ​ം കു​ന്നി​ടി​ഞ്ഞത് പരിഭ്രാന്തി പരത്തി
Friday, August 23, 2019 12:04 AM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ഗ​വ.​കോ​ള​ജി​നു സ​മീ​പ​ത്തെ കു​ന്ന് ഇ​ടി​ഞ്ഞു വീ​ണ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. കോ​ള​ജി​ന്‍റെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​നോ​ട് ചേ​ര്‍​ന്ന ഭാ​ഗ​ത്തെ കു​ന്നാ​ണ് ര​ണ്ട് ത​വ​ണ​യാ​യി ഇ​ടി​ഞ്ഞു​വീ​ണ​ത്.

ആ​ള​പാ​യ​മി​ല്ല. ര​ണ്ടാ​മ​തും കു​ന്നി​ടി​ഞ്ഞ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ധി​ന​ല്‍​കി. കു​ന്നി​ടി​ച്ചു​നി​ര​ത്തി​യു​ള്ള അ​ശാ​സ്ത്രീ​യ​മാ​യ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

രാ​വി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സി​നെ​ത്തി​യ​പ്പോ​ള്‍ കു​ന്നി​ന്‍റെ ചെ​റി​യൊ​രു ഭാ​ഗം പാ​റ​ക്ക​ല്ലു​ക​ളോ​ടെ അ​ട​ര്‍​ന്നു താ​ഴെ​ക്കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. ഇ​ത് കാ​ര്യ​മാ​ക്കാ​തെ ക്ലാ​സ് തു​ട​ങ്ങി​യ ശേ​ഷം കു​ന്നി​ന്‍റെ കൂ​ടു​ത​ല്‍ ഭാ​ഗം ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​താ​ര കോ​ള​ജി​ന് അ​വ​ധി ന​ല്‍​കി. നെ​ടു​മ​ങ്ങാ​ട് ഫ​യ​ര്‍​ഫോ​ഴ്സ് യൂ​ണി​റ്റ് എ​ത്തി അ​പ​ക​ട​ക​ര​മാ​യ് മ​ണ്ണ് നീ​ക്കം ചെ​യ്തു.