വ്ളാ​ത്താ​ങ്ക​ര സ്വ​ർ​ഗാ​രോ​പി​ത മാ​താ ദേ​വാ​ല​യ​ത്തി​ൽ എ​ട്ടാ​മി​ടം ഇ​ന്ന്
Thursday, August 22, 2019 12:35 AM IST
അ​മ​ര​വി​ള: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ വ്ളാ​ത്താ​ങ്ക​ര സ്വ​ർ​ഗാ​രോ​പി​ത മാ​താ ദേ​വാ​ല​യ​ത്തി​ൽ എ​ട്ടാ​മി​ടം ആ​ഘോ​ഷ​ങ്ങ​ൾ ഇ​ന്ന് ന​ട​ക്കും.
പൈ​തൃ​ക ദി​ന​മാ​യി ആ​ഘോ​ഷി​ച്ച ഇ​ന്ന​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് കാ​ട്ടാ​ക്ക​ട ഫൊ​റോ​ന വി​കാ​രി ഫാ.​വ​ൽ​സ​ല​ൻ ജോ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ട​വ​ക​യി​ലെ വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​ന്പ് വി​കാ​രി മോ​ണ്‍. വി.​പി. ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഫ​റ​ൻ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ജ​പ​മാ​ല ലി​റ്റി​നി ന​വ​നാ​ൾ ജ​പം 5.30 ന് ​നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജി.​ക്രി​സ്തു​ദാ​സി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ സ​മാ​പ​ന ദി​വ്യ​ബ​ലി. രൂ​പ​താ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ഫാ.​സാ​ബു വ​ർ​ഗീ​സ് വ​ച​ന സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് തീ​ർ​ഥാ​ട​ന കൊ​ടി​യി​റ​ക്കും സ്നേ​ഹ​വി​രു​ന്നും.