ലൈ​ഫ് ഗാ​ർ​ഡു​ക​ൾ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് സം​ഘ​ർ​ഷം
Thursday, August 22, 2019 12:34 AM IST
തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് ഗാ​ർ​ഡ് ജോ​ൺ​സ​നെ ക​ട​ലി​ൽ കാ​ണാ​താ​യ സം​ഭ​വ​മ​റി​ഞ്ഞ് എ​ത്തി​യ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ലൈ​ഫ് ഗാ​ർ​ഡു​ക​ളു​മാ​യി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും കൈ​യാ​ങ്ക​ളി​ക്കും കാ​ര​ണ​മാ​കു​ക​യും ചെ​യ്തു. പോ​ലീ​സെ​ത്തി​യാ​ണ് ഇ​വ​രെ പി​ടി​ച്ച് മാ​റ്റി​യ​ത്.
സ​മീ​പ​ത്തു​ണ്ടാ​യി​രി​ന്നി​ട്ടും ലൈ​ഫ് ഗാ​ർ​ഡു​ക​ൾ ജോ​ണ്‍​സ​ണെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ബ​ഹ​ളം വ​ച്ച​ത്. സം​ഭ​വ​സ്ഥ​ല​ത്ത് കൂ​ടു​ത​ൽ നാ​ട്ടു​കാ​ർ എ​ത്തി​യ​തോ​ടെ വ​ലി​യ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ​ത്തി. കു​ടു​ത​ൽ പോ​ലീ​സെ​ത്തി​യാ​ണ് നാ​ട്ടു​കാ​രെ സ്ഥ​ല​ത്ത് നി​ന്ന് മാ​റ്റി​യ​ത്.
ഇ​തി​നി​ട​യി​ൽ ജോ​ണ്‍​സ​ന്‍റെ ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ളു​മെ​ത്തി ലൈ​ഫ് ഗാ​ർ​ഡു​ക​ളു​മാ​യി വീ​ണ്ടും ത​ർ​ക്ക​ത്തി​ലാ​യി. ഇ​തോ​ടെ ശം​ഖും​മു​ഖം എ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘ​മെ​ത്തി ഇ​വ​രെ സ്ഥ​ല​ത്ത് നി​ന്ന് നീ​ക്കി.
രാ​ത്രി​യോ​ടെ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​മാ​യി സം​സാ​രി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്കു അ​യ​വ് വ​ന്ന​ത്.