വി​ദ്യാ​ർ​ഥി​നി​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍; ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ന്നു സം​ശ​യം
Thursday, August 22, 2019 12:34 AM IST
പേ​രൂ​ര്‍​ക്ക​ട: ലോ ​അ​ക്കാ​ഡ​മി വി​മ​ണ്‍​സ് ഹോ​സ്റ്റ​ലി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളെ ശാ​രീ​രി​ക അ​വ​ശ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് പേ​രൂ​ര്‍​ക്ക​ട ഗ​വ. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ സ്വാ​ലി​യ (18), വൈ​ഷ്ണ​വി (18) എ​ന്നി​വ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.
ഇ​ന്ന​ലെ ഹോ​സ്റ്റ​ലി​ല്‍​നി​ന്നു ആ​ഹാ​രം ക​ഴി​ച്ച​ശേ​ഷ​മാ​ണ് ശാ​രീ​രി​ക പ്ര​ശ്നം ഉ​ണ്ടാ​യ​ത്. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​താ​ണോ​യെ​ന്നു സം​ശ​യ​മു​ണ്ട്. ആ​ഹാ​ര​ത്തി​നു​ശേ​ഷം ഛര്‍​ദിയും ദേ​ഹാ​സ്വാ​സ്ഥ്യ​വും ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.