കാ​ട്ടാ​ക്ക​ട​യി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ദാ​ല​ത്ത്; പ​രാ​തി​ക​ൾ​ക്ക് അ​ടി​യ​ന്തര തീ​ർ​പ്പ്
Thursday, August 22, 2019 12:33 AM IST
കാ​ട്ടാ​ക്ക​ട : പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി മാ​റി കാ​ട്ടാ​ക്ക​ട​യി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ദാ​ല​ത്ത്. ല​ഭി​ച്ച പ​രാ​തി​ക​ൾ​ക്ക് അ​ടി​യ​ന്തി​ര തീ​ർ​പ്പു ന​ൽ​കു​ക​യും അ​വ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു. താ​ലൂ​ക്കി​ൽ ന​ട​ന്ന ക​ള​ക്ട​റു​ടെ ക്യാ​ന്പ് സി​റ്റിം​ഗി​ൽ 113 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്.
റേ​ഷ​ൻ കാ​ർ​ഡ്,റീ ​സ​ർ​വേ,ലൈ​ഫ് പ​ദ്ധ​തി,കെ​ട്ടി​ട ന​മ്പ​ർ ല​ഭി​ക്കാ​ത്ത​ത് എ​ന്ന് തു​ട​ങ്ങി സു​പ്രീം കോ​ട​തി സിം​ഗി​ൾ ബ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ​യു​ള്ള പ​രാ​തി​ക​ൾ വ​രെ കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ഭൂ​മി അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി ന​ൽ​കാ​നു​ള്ള അ​പേ​ക്ഷ​ക​ളി​ൻ​മേ​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​തും കേ​സി​ല്ലാ​ത്ത ഭൂ​മി​യി​ൽ കേ​സു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ട് കാ​ര​ണം ഭൂ​മി അ​ള​ന്ന് തി​രി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തും ക​ള​ക്ട​റു​ടെ മു​ന്നി​ലെ​ത്തി.
സ​ർ​വേ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു ക​ള​ക്ട​ർ.​എ​പി​എ​ൽ, ബി​പി​ൽ കാ​ർ​ഡു​ക​ൾ സം​ബ​ന്ധി​ച്ച അ​ന​വ​ധി പ​രാ​തി​ക​ളാ​ണ് ക​ള​ക്ട​റു​ടെ മു​ന്നി​ലെ​ത്തി​യ​ത്.​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വീ​ടി​ന് ന​മ്പ​ർ നി​ഷേ​ധി​ക്കു​ന്നു​വെ​ന്ന പ​രാ​തി​ക​ളും എ​ത്തി.
നി​യ​മം പാ​ലി​ച്ച് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​വ സം​ബ​ന്ധി​ച്ച് പ​രാ​തി​ക്കാ​ർ​ക്ക് കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തി​കൊ​ടു​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ വെ​ള്ളം ക​യ​റി​യ വീ​ട് ഇ​ക്കു​റി നി​ലം പൊ​ത്തി​യെ​ന്ന പ​രാ​തി​യി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക് ക​ള​ക്ട​ർ ക​ള്ളി​ക്കാ​ട് വി​ല്ലേ​ജ് അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.15 ല​ധി​കം പ​രാ​തി​ക​ൾ​ക്ക് സി​റ്റി​ങ്ങി​ൽ തീ​രു​മാ​ന​മാ​യി. നെ​ടു​മ​ങ്ങാ​ട് ആ​ർ​ഡി​ഒ ജ​യ​മോ​ഹ​ന​ൻ,ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​നു എ​സ്. നാ​യ​ർ, ത​ഹ​സി​ൽ​ദാ​ർ എ​സ്. ഹ​രി​ച​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
പ​രി​ഹ​രി​ക്കേ​ണ്ട പ​രാ​തി​ക​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് കൈ​മാ​റു​മെ​ന്ന് താ​ലൂ​ക്ക് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തീ​ർ​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത​വ​യു​ടെ കാ​ര്യ​ങ്ങ​ൾ പ​രാ​തി​ക്കാ​ർ​ക്ക് ബോ​ധ്യ​പ്പെ​ടു​ത്തി ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ക​ള​ക്ട​ർ പ​റ​ഞ്ഞു.​ന​ട​പ​ടി​ക​ൾ അ​ടു​ത്ത മാ​സം മൂ​ന്നാ​മ​ത്തെ ചൊ​വ്വാ​ഴ്ച ചേ​രു​ന്ന സി​റ്റിം​ഗി​ൽ പ​രി​ശോ​ധി​ക്കു​മെ​ന്നും ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.