ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി നഗരസഭയുടെ നേതൃത്വത്തിൽ ക​ലാ​പ​രി​ശീ​ല​നം
Thursday, August 22, 2019 12:33 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ 2019-20 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ക​ലാ​പ​രി​ശീ​ല​നം ന​ൽ​കു​ന്നു. മാ​ജി​ക് അ​ക്കാ​ഡ​മി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. മാ​ജി​ക്, സം​ഗീ​തം, വാ​ദ്യോ​പ​ക​ര​ണം, നൃ​ത്തം, അ​ഭി​ന​യം, ചി​ത്ര​ക​ല എ​ന്നി​വ​യി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ​താ​മ​സ​ക്കാ​രാ​യ 14 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള 50 കു​ട്ടി​ക​ൾ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ക. മാ​ജി​ക് പ്ലാ​ന​റ്റി​ലെ ഡി​ഫ​റ​ന്‍റ് ആ​ർ​ട്ട് സെ​ന്‍റ​റു​ക​ളി​ൽ വ​ച്ച് മാ​ജി​ക്കു​മാ​യി സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ടു​ള്ള വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ൽ​കു​ക​യും ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ക​യും ചെ​യ്യും. കേ​ര​ള സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി മി​ഷ​നാ​ണ് പ​രി​ശീ​ല​നാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ക​ലാ​ഭി​രു​ചി​യു​ള്ള​തും കാ​ഴ്ച​വൈ​ക​ല്യം, ബ​ധി​ര​ത, കേ​ൾ​വി​ക്കു​റ​വ്, ബു​ദ്ധി​പ​ര​മാ​യ വൈ​ക​ല്യ​വും ഡൗ​ണ്‍ സി​ൻ​ഡ്ര​മും, ഓ​ട്ടി​സം സ്പെ​ക്ട്രം ഡി​സോ​ഡ​ർ, സെ​റി​ബ്ര​ൽ പാ​ൾ​സി എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും വൈ​ക​ല്യ​മു​ള്ള​വ​രു​മാ​യ കു​ട്ടി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫാ​റം www.corporatio noftrivandrum.in, www.magicacademyindia.com, www.keralasocialsecuritymission.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. . അ​പേ​ക്ഷ​ക​ൾ 31 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മു​ന്പാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണം.