നി​ല​മ്പൂ​രി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രു​ന്നു
Thursday, August 22, 2019 12:33 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യം ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച നി​ല​മ്പൂ​രി​ലെ പോ​ത്തു​ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ല ആ​സൂ​ത്ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ചീ​ക​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രു​ന്നു.
തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്.
ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന സം​ഘം 122 കി​ണ​റു​ക​ളും നി​ര​വ​ധി വീ​ടു​ക​ളും ശു​ചീ​ക​രി​ച്ചു​ക​ഴി​ഞ്ഞ​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു പ​റ​ഞ്ഞു.
225 ഓ​ളം പേ​ര്‍ സം​ഘ​ത്തി​ലു​ണ്ട്. നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ബി​ജു, വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ച​ന്ദ്ര​ന്‍, വെ​ള്ള​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​എ​സ്. അ​ജി​ത​കു​മാ​രി, മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ങ്കോ​ട് മ​ധു, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ വി.​എ​സ്. ബി​ജു എ​ന്നി​വ​ര്‍ സ​ജീ​വ​മാ​യി സം​ഘാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പ​മു​ണ്ട്.