ആ​ലം​മ്പാ​റ - കു​ട​വ​നാ​ട് റോ​ഡി​ൽ ദുരിത യാത്ര
Thursday, August 22, 2019 12:33 AM IST
പാ​ലോ​ട് : ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ലം​മ്പാ​റ - കു​ട​വ​നാ​ട് റോ​ഡ് ത​ക​ര്‍​ന്നു. മ​ഴ ക​ന​ത്ത​തോ​ടെ റോ​ഡി​ലെ കു​ഴി​യി​ൽ വെ​ള്ള​ക്കെ​ട്ടു​ക​ള്‍ നി​റ​ഞ്ഞ​തോ​ടെ കാ​ല്‍​ന​ട​യാ​ത്ര​പോ​ലും അ​സാ​ധ്യ​മാ​യി.

ന​ന്ദി​യോ​ട് ജം​ഗ്ഷ​നി​ല്‍ നി​ന്നും ആ​ലം​മ്പാ​റ വ​ഴി പേ​ര​യ​ത്തും കു​ട​വ​നാ​ടും എ​ത്താ​നു​ള്ള റിം​ഗ് റോ​ഡാ​ണ് ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി കി​ട​ക്കു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി ത​ക​ര്‍​ന്നു കി​ട​ക്കു​ന്ന റോ​ഡ് ന​വീ​ക​രി​ക്കാ​ന്‍ അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി ര​ണ്ടു ത​വ​ണ ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ങ്കി​ലും റോ​ഡ് ന​വീ​ക​ര​ണം സാ​ധ്യ​മാ​യി​ല്ല. പാ​ത ന​വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​ര്‍ ഗ്രാ​മ​സ​ഭ​യി​ലും പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ലും പ​രാ​തി​ക​ള്‍ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും പ​രി​ഹാ​ര​മു​ണ്ടാ​യി​ട്ടി​ല്ല. വെ​ള്ള​ക്കെ​ട്ടി​ൽ ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണെ​ന്നും വ​ൻ ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നു​മു​ന്പ് റോ​ഡ് ന​വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.