സ്കൂ​ട്ട​റി​ൽ ലോ​റി​യി​ടി​ച്ചു വീ​ട്ട​മ്മ മ​രി​ച്ചു
Thursday, August 22, 2019 12:16 AM IST
പാ​റ​ശാ​ല: ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് വീ​ട്ട​ന്മ​യാ​യ യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. പൊ​ഴി​യൂ​ർ പ​രി​ത്തി​യൂ​ർ പു​തു​വ​ൽ​പു​ത്ത​ൻ​വീ​ട്ടി​ൽ ബി​നാ​മ്മ​യു​ടെ മ​ക​ളും രാ​ജു​വി​ന്‍റെ ഭാ​ര്യ​യു​മാ​യ പ്രീ​മ (29) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​ഴ​യ ഉ​ച്ച​ക്ക​ട​യി​ൽ നി​ന്നും പൊ​ഴി​യൂ​രി​ൽ വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ അ​തേ ദി​ശ​യി​ൽ വ​രു​ക​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ടോ​റ​സ് ലോ​റി യു​വ​തി സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ന്‍റെ വ​ശ​ത്തു ത​ട്ടി​യ​തി​ന്നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട സ്കൂ​ട്ട​ർ ലോ​റി​ക്ക​ടി​യി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ യു​വ​തി​യെ നാ​ട്ടു​കാ​ർ നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം വൈ​കി​ട്ടോ​ടെ ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. മ​ക്ക​ൾ: ല​യ​ണ​ൽ രാ​ജ്, റ​യാ​ൻ രാ​ജ് ,ജോ​ഷ്വ.