മോ​ഷ​ണം: യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, August 21, 2019 12:46 AM IST
വി​ഴി​ഞ്ഞം : പു​തി​യ​തു​റ, പു​ല്ലു​വി​ള, കാ​ഞ്ഞി​രം​കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ യു​വാ​വി​നെ കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ര​ടി ബി​നു എ​ന്ന് വി​ളി​പ്പേ​രു​ള്ള പു​തി​യ​തു​റ സ്വ​ദേ​ശി ബി​നു​വാ​ണ് പി​ടി​യി​ലാ​യ​ത്.
പു​തി​യ​തു​റ ക​ള​പ്പു​ര വീ​ട്ടി​ൽ ഷേ​ർ​ളി​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൊ​ളി​ച്ചി​റ​ങ്ങി മ​ക​ളു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല പി​ടി​ച്ചു പ​റി​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ട്ടു​കാ​ർ നി​ല​വി​ളി​ച്ച​പ്പോ​ൾ വെ​ട്ടു​ക​ത്തി വീ​ശി ഇയാൾ ര​ക്ഷ​പ്പെ​ട്ടിരുന്നു.​
തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യു​ടെ സ്ഥി​രം താ​വ​ളം മ​ന​സി​ലാ​ക്കി​യ കാ​ഞ്ഞി​രംകു​ളം പോ​ലീ​സ് ആ​ളൊ​ഴി​ഞ്ഞ​ വീ​ടി​ന്‍റെ ടെ​റ​സി​ൽ നി​ന്നും സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
കാ​ഞ്ഞി​രം​കു​ളം സി ​ഐ ച​ന്ദ്ര​ദാ​സ് ,സ​ബ്ഇ​ൻ​സ്പെ​ക്ട​ർ ബി​നു ആ​ന്‍റ​ണി, എ​സ്‌സിപിഒവി​ൽ​സ്, സി ​പി ഒ കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ കീ​ഴ്പ്പെ​ടു​ത്തിത്. ഇ​യാ​ളു​ടെ കൂ​ട്ടു​കാ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ആരംഭിച്ചതായി എ​സ്ഐ ബി​നു ആ​ന്‍റ​ണി പ​റ​ഞ്ഞു.