ഗ​ണേ​ശോ​ത്സ​വം 28 മു​ത​ൽ സെ​പ്റ്റം​ബ​ർ അ​ഞ്ചു വ​രെ
Wednesday, August 21, 2019 12:46 AM IST
തി​രു​വ​ന​ന്ത​പു​രം: ഗ​ണേ​ശോ​ത്സ​വ ട്ര​സ്റ്റ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ഗ​ണേ​ശോ​ത്സ​വം 28 മു​ത​ൽ സെ​പ്റ്റം​ബ​ർ അ​ഞ്ചു വ​രെ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഗ​ണേ​ശോ​ത്സ​വ​ത്തി​നു വേ​ണ്ടി​യു​ള്ള ഗ​ണേ​ശ വി​ഗ്ര​ഹ​ങ്ങ​ൾ ജി​ല്ല​യി​ലെ നാ​ലു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. മൂ​ന്നു മു​ത​ൽ 30 അ​ടി വ​രെ വ​ലി​പ്പ​മു​ള്ള ഗ​ണേ​ശ വി​ഗ്ര​ഹ​ങ്ങ​ളാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.
വി​ഗ്ര​ഹ​ങ്ങ​ളു​ടെ ആ​ചാ​ര​പ​ര​മാ​യ മി​ഴി​തു​റ​ക്ക​ൽ ച​ട​ങ്ങ് ഇ​ന്ന് ന​ട​ക്കും. മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​ർ ച​ട​ങ്ങി​ൽ മു​ഖ്യ അ​തി​ഥി​യാ​യി​രി​ക്കും.
വി​നാ​യ​ക ച​തു​ർ​ത്ഥി ദി​ന​ത്തി​ൽ പ്ര​തി​ഷ്ഠാ കേ​ന്ദ്ര​ങ്ങ​ളി​ൽ ഭ​ക്ത​ർ കൊ​ഴു​ക്ക​ട്ട​പ്പൊ​ങ്കാ​ല അ​ർ​പ്പി​ക്കും. എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ഗ​ണ​പ​തി ഹോ​മ​വും പൂ​ജാ ച​ട​ങ്ങു​ക​ളും പ്ര​തി​ഷ്ഠാ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. ര​ണ്ടു ല​ക്ഷം വീ​ടു​ക​ളി​ൽ ഈ ​വ​ർ​ഷം ചെ​റി​യ ഗ​ണ​പ​തി വി​ഗ്ര​ഹ​ങ്ങ​ൾ പൂ​ജ ചെ​യ്യും. വീ​ടു​ക​ളി​ൽ പൂ​ജ ചെ​യ്യു​ന്ന​തി​നു​ള്ള ചെ​റി​യ വി​ഗ്ര​ഹ​ങ്ങ​ളും ട്ര​സ്റ്റ് ക​മ്മി​റ്റി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.
ഒ​ന്പ​തു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പൂ​ജ​ക​ൾ​ക്ക് ശേ​ഷം സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് സാം​സ്ക​രി​ക​സ​മ്മേ​ള​ന​ത്തോ​ടും ശം​ഖു​മു​ഖ​ത്ത് നി​മ​ജ്ഞ​ന ഘോ​ഷ​യാ​ത്ര​യോ​ടു കൂ​ടി ഗ​ണേ​ശോ​ത്സ​വ ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​വും. ഘോ​ഷ​യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് ട്ര​സ്റ്റ് ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഗ​ണേ​ശ​പു​ര​സ്ക്കാ​ര​വും ട്ര​സ്റ്റ് ക​ണ്‍​വീ​ന​ർ ആ​യി​രു​ന്ന മി​ന്ന​ൽ പ​ര​മ​ശി​വ​ൻ നാ​യ​രു​ടെ പേ​രി​ലു​ള്ള പ്ര​ത്യേ​ക പു​ര​സ്ക്കാ​ര​വും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, ട്ര​സ്റ്റ് ക​ണ്‍​വീ​ന​ർ ആ​ർ. ഗോ​പി​നാ​ഥ​ൻ നാ​യ​ർ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ജി.​ജ​യ​ശേ​ഖ​ര​ൻ നാ​യ​ർ, ചെ​ങ്ക​ൽ ശ്രീ​കു​മാ​ർ, ആ​ഘോ​ഷ​ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ്, സ​ലിം മാ​റ്റ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.