വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ
Wednesday, August 21, 2019 12:46 AM IST
പാ​ലോ​ട്: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ടും കാ​റും അ​ടി​ച്ചു ത​ക​ർ​ത്ത കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​
ന​ന്ദി​യോ​ട് ന​ള​ന്ദോ ജം​ഗ്ഷ​നി​ൽ വീ​ട്ടി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ ഇ​ല​വു പാ​ലം തേ​രി​യി​ൽ ബി​സ്മി മ​ൻ​സി​ലി​ൽ ഷി​നു​വാ​ണ് പാ​ലോ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ പാ​ലോ​ട് സി​ഐ സി.​കെ. മ​നോ​ജ്, എ​സ്ഐ മാ​രാ​യ സ​തീ​ഷ് കു​മാ​ർ, ഭു​വ​നേ​ന്ദ്ര​ൻ നാ​യ​ർ, സി.​പി.​ഒ മാ​രാ​യ പ്ര​ദീ​പ്.​നി​സാം, രാ​ജേ​ഷ്, ശ്രീ​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.​പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.