എ​ഐ​വൈ​എ​ഫ് കി​ഴു​വി​ലം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Wednesday, August 21, 2019 12:45 AM IST
ആ​റ്റി​ങ്ങ​ൽ: എ​ഐ​വൈ​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ഴു​വി​ലം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.
ഐ​എ​സ്ഒ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​ത്ത​തി​ലും തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തി​കാ​ത്ത​ത്തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.
മു​ട​പു​രം ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​നം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​മു​ന്നി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗം എ​ഐ​ടി​യു​സി ചി​റ​യി​ൻ​കീ​ഴ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും സി ​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വു​മാ​യ കോ​രാ​ണി വി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.സി​പി​ഐ ലോ​ക്ക​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി എ.​അ​ൻ​വ​ർ​ഷാ, ഗോ​പ​ൻ വ​ലി​യ​ഏ​ല, അ​ന​സ്, മ​നു,മു​ഹ​മ്മ​ദ് ഷാ​ജു, ജ്യോ​തി​കു​മാ​ർ, നി​സാം, അ​ജ​യ​ൻ, സു​ധി, ജോ​സ്, അ​ൽ ആ​രി​ഫ്, റെ​ജി, അ​ച്ചു​ലാ​ൽ,ജ​യേ​ഷ് രാ​ജേ​ഷ്, മ​നു, തു​ട​ങ്ങി​യ​വ​ർ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.