വ​നി​താ കാ​ന്‍റീ​നും വി​പ​ണ​ന കേ​ന്ദ്രവും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Wednesday, August 21, 2019 12:45 AM IST
ആ​റ്റി​ങ്ങ​ൽ: മു​ദാ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ വ​നി​താ കാ​ന്‍റീ​നി​ന്‍റെ​യും ഉ​ത്പാ​ദ​ന വി​പ​ണ​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും വി​ഇ​ഓ ഓ​ഫീ​സ്, ബ​ഡ്സ് സ്കൂ​ൾ ഹാ​ൾ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി .
ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​ഇ​ഓ ഓ​ഫീ​സ്, വ​നി​താ കാ​ന്‍റീ​ൻ, ബ​ഡ്സ് സ്കൂ​ൾ ഹാ​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം അ​ടൂ​ർ പ്ര​കാ​ശ് എം​പി​യും, വ​നി​താ കാ​ന്‍റീ​ൻ ഉ​താ​പാ​ദ​ന വി​പ​ണ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി​യും നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. എ​സ്. വി​ജ​യ​കു​മാ​രി, ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. സു​ഭാ​ഷ്, എ​ൻ. മു​ര​ളി, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​ൽ​ക്ക തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.