പ​ത്തുകി​ലോ ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Wednesday, August 21, 2019 12:45 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡും തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് ഐ​ബി ടീ​മും ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ കോ​വ​ള​ത്ത് നി​ന്നും 10 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​രാ​ളെ അറസ്റ്റ് ചെയ്തു.
ഒ​ട്ടേ​റെ ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ തെ​ക്കു​പാ​റ സ​ത്യ​നാ​ണ് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ ക​ഞ്ചാ​വു​മാ​യി വ​രു​മ്പോ​ൾ അ​റ​സ്റ്റി​ലാ​യ​ത്.
കി​ലോ​ക്ക് 2500 രൂ​പ നി​ര​ക്കി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഈ​സ്റ്റ് ഗോ​ദാ​വ​രി ജി​ല്ല​യി​ലെ തു​ണി എ​ന്ന പ​ട്ട​ണ​ത്തി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ലെ മാ​ർ​ത്താ​ണ്ഡ​ത്ത് സം​ഭ​രി​ച്ച​ശേ​ഷം കേ​ര​ള​ത്തി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
10 കി​ലോ ക​ഞ്ചാ​വ് കേ​ര​ള​ത്തി​ൽ ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്തു​മ്പോ​ൾ ഇ​യാ​ൾ​ക്ക് 10 ല​ക്ഷം രൂ​പ ല​ഭി​ക്കു​മെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം വ​ർ​ദ്ധി​ക്കു​ന്ന​താ​യി ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.
സ്ക്വാ​ഡ് സി​ഐ വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ സി. ​പി. പ്ര​വീ​ൺ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ജി​ത്, മോ​ൻ​സി, അ​നി​ൽ കു​മാ​ർ, സി​ഇ​ഒ പ്ര​കാ​ശ്, ബി​നു, ജി​തീ​ഷ്, ഡ​ബ്ള്യൂ​സി​ഇ​ഒ അ​ഞ്ജ​ന, ഐ​ബി ഇ​ൻ​സ്പെ​ക്ട​ർ മോ​ഹ​ൻ കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ജി, ഷാ​ജു, സു​ധീ​ഷ് കൃ​ഷ്ണ, ഷാ​ജി, ഡ്രൈ​വ​ർ അ​ഭി​ലാ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.