ഇ​ക്കോ ഷോ​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, August 21, 2019 12:45 AM IST
തി​രു​വ​ന​ന്ത​പു​രം: ജൈ​വ കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍, ഉ​ത്പാ​ദ​ന ഉ​പാ​ധി​ക​ള്‍ എ​ന്നി​വ​യു​ടെ സം​ഭ​ര​ണ​വും വി​പ​ണ​ന​വും ല​ക്ഷ്യ​മി​ട്ട് കി​ഴു​വി​ല​ത്ത് ആ​രം​ഭി​ച്ച ഇ​ക്കോ ഷോ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ വി. ​ശ​ശി നി​ര്‍​വ​ഹി​ച്ചു. കി​ഴു​വി​ലം പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ​യും നാ​ളി​കേ​ര വി​ക​സ​ന സൊ​സൈ​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഷോ​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ലെ ക​ര്‍​ഷ​ക​ര്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ജൈ​വ പ​ച്ച​ക്ക​റി​ക​ള്‍, വി​ത്ത്, വ​ളം എ​ന്നി​വ​യും കാ​ര്‍​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളും മി​ത​മാ​യ നി​ര​ക്കി​ല്‍ ല​ഭി​ക്കും. കൂ​ടാ​തെ ഓ​ണം വി​പ​ണി ല​ക്ഷ്യ​മി​ട്ട് ഇ​ക്കോ ഷോ​പ്പി​നോ​ടു ചേ​ര്‍​ന്ന് ആ​ഴ്ച​ച​ന്ത​യും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ച​ട​ങ്ങി​ല്‍ കി​ഴു​വി​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​അ​ന്‍​സാ​ര്‍, കൃ​ഷി ഓ​ഫീ​സ​ര്‍ അ​ബി​ത, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.