വീ​ടുക​യ​റി ആ​ക്ര​മ​ണം: ര​ണ്ടു​ പേ​ര്‍​ക്ക് പ​രി​ക്ക്
Wednesday, August 21, 2019 12:45 AM IST
വെ​ള്ള​റ​ട: ക​ഞ്ചാ​വ് ല​ഹ​രി​യി​ല്‍ ര​ണ്ട് അം​ഗ​സം​ഘം വീ​ട് ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി പ​രാ​തി.​ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ വെ​ള്ള​റ​ട ക​ളി​യി​ക്ക​ല്‍ വീ​ട്ടി​ല്‍ ഗോ​പി​യു​ടെ മ​ക്ക​ളാ​യ വി​നോ​ദ്(27), പ്ര​മോ​ദ്(25) എ​ന്നി​വ​രെ വെ​ള്ള​റ​ട സ​ര്‍​ക്കാ​ര്‍ ആ​ശു​പു​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് സ​മീ​പ​വാ​സി​ക​ളാ​യ സു​ഭീ​ഷ്, ശം​ഭു എ​ന്നി​വ​രാ​ണ് വീ​ട്ക​യ​റി ആ​ക്ര​മി​ച്ച​തെ​ന്ന് വെ​ള്ള​റ​ട പോ​ലീ​സി​ൽ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. അ​ക്ര​മി​ക​ള്‍ ക​ഞ്ചാ​വും മ​ദ്യ​ത്തി​നും അ​ടി​മ​ക​ളാ​ണ​ന്ന് പ്ര​ദേ​ശവാ​സി​ക​ള്‍ പ​റ​ഞ്ഞു.
വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഘം വീ​ടി​ന്‍റെ മു​ന്നി​ല്‍ നി​റു​ത്തി​യി​രു​ന്ന ബൈ​ക്കും ചെ​ടി​ച​ട്ടി​ക​ളും ത​ക​ര്‍​ത്തെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. വെ​ള്ള​റ​ട പോ​ലീ​സ് സ്ഥ​ല​ത്തെ ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.