പു​ന്ന​മ​ൻവ​യ​ൽ വ​ന​ത്തി​ൽ പാ​റ പൊ​ട്ടി​ത്തെറി​ച്ചു
Wednesday, August 21, 2019 12:43 AM IST
പാ​ലോ​ട്: മ​ട​ത്ത​റ പു​ന്ന​മ​ൻ വ​യ​ൽ വ​ന​ത്തി​ൽ കൂ​റ്റ​ൻ പാ​റ പൊ​ട്ടി​തെ​റി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്പ​തി​നാ​യി​രു​ന്നു സം​ഭ​വം.
ശ​ബ്ദം കേ​ട്ട നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പാ​റ പൊ​ട്ടി​തെ​റി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പൊ​ട്ടി​ത്തെ​റി​ച്ച പാ​റ​യി​ലെ ക​ല്ലു​ക​ൾ വീ​ണ് സ​മീ​പ​ത്തെ മ​ര​ത്തി​ന്‍റെ തൊ​ലി​പോ​യി. വി​റ​കി​നും മ​റ്റു​മാ​യി പ​രി​സ​ര​വാ​സി​ക​ൾ സ്ഥി​ര​മാ​യി ആ​ശ്ര​യി​ക്കു​ന്ന സ്ഥ​ല​ത്തെ പാ​റ​യാ​ണ് ത​നി​യെ പൊ​ട്ടി​ത്തെ​റി​ച്ച​ത്.
​അ​ധി​കൃ​ത​ർ അ​ടി​യ​ന്തര​മാ​യി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പാ​റ പൊ​ട്ടി​തെ​റി​ക്കാ​നു​ള്ള കാ​ര​ണം ക​ണ്ടെ​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.