കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ പ്ര​സ്താവന യു​ക്തി​ക്ക് നി​ര​ക്കാ​ത്ത​ത്: ആനാട് ജയൻ
Monday, August 19, 2019 12:34 AM IST
പാ​ലോ​ട്: മാ​ലി​ന്യ​പ്ലാ​ന്‍റ് വി​ഷ​യ​ത്തി​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ പ്ര​സ്താ​വ​ന യു​ക്തി​ക്ക് നി​ര​ക്കാ​ത്ത​തും അ​പ​ഹാ​സ്യ​വു​മാ​ണെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​നാ​ട് ജ​യ​ൻ.
ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ൽ മാ​ലി​ന്യ പ്ലാ​ന്‍റ് അ​നു​വ​ദി​ക്കി​ല്ല എ​ന്നു​ള്ള പ്ര​സ്താ​വ​ന നൂ​റ്റാ​ണ്ട് ക​ണ്ടി​ട്ടു​ള്ള നു​ണ​യാ​ണെ​ന്ന് ആ​നാ​ട് ജ​യ​ൻ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ഏ​ഴ് മാ​ലി​ന്യ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കാ​നും മാ​ലി​ന്യ​ത്തി​ൽ നി​ന്നും വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള പ്രോ​ജ​ക്ട് ന​ട​പ്പി​ലാ​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​തും അ​തി​ന് ഒ​രു ക​മ്പ​നി​യു​മാ​യി ക​രാ​ർ ഒ​പ്പി​ട്ട​തും എ​ൽ​ഡി​എ​ഫ് ഗ​വ​ൺ​മെ​ന്‍റ് ആ​ണ് നി​യ​മ​സ​ഭ​യി​ൽ യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ വ​സ്തു​വാ​യ പെ​രി​ങ്ങ​മ്മ​ല അ​ഗ്രി ഫാ​മി​ലെ പ​ന്നി​യോ​ട്ട് ക​ട​വി​ലാ​ണ് സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞ​തും, ഇ​ടു​പ​ക്ഷ മ​ന്ത്രി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.