മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മ​ര​ത്തി​നു മു​ക​ളി​ല്‍​ക്ക​യ​റി ഭീ​ഷ​ണി മു​ഴ​ക്കി​യ റി​മാ​ന്‍​ഡ് പ്ര​തി​യെ താ​ഴെ​യി​റ​ക്കി
Monday, August 19, 2019 12:34 AM IST
പേ​രൂ​ര്‍​ക്ക​ട: ഊ​ള​മ്പാ​റ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു​ള്ളി​ലെ മ​ര​ത്തി​നു മു​ക​ളി​ല്‍​ക്ക​യ​റി ഭീ​ഷ​ണി മു​ഴ​ക്കി​യ റി​മാ​ന്‍​ഡ് പ്ര​തി​യെ ചെ​ങ്ക​ല്‍​ച്ചു​ള്ള​യി​ല്‍ നി​ന്നു ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘം എ​ത്തി താ​ഴെ​യി​റ​ക്കി.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​ത്ത​നം​തി​ട്ട അ​ടൂ​ര്‍ സ്വ​ദേ​ശി​യാ​ണ് മ​ര​ത്തി​നു മു​ക​ളി​ല്‍​ക്ക​യ​റി ഫ​യ​ര്‍​ഫോ​ഴ്സി​നെ​യും പേ​രൂ​ര്‍​ക്ക​ട പോ​ലീ​സി​നെ​യും വ​ട്ടം ക​റ​ക്കി​യ​ത്.
മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഒ​രു വ​നി​താ ഡോ​ക്ട​റെ ഒ​ന്നു കാ​ണ​ണം എ​ന്ന​താ​യി​രു​ന്നു ഇ​യാ​ളു​ടെ ആ​ദ്യ​ത്തെ ആ​വ​ശ്യം. ഇ​വ​രു​ടെ പേ​രു​സ​ഹി​തം എ​ടു​ത്തു​പ​റ​ഞ്ഞ പ്ര​തി, ഡോ​ക്ട​റെ​ത്താ​തെ താ​ന്‍ താ​ഴെ​യി​റ​ങ്ങി​ല്ല എ​ന്നു വാ​ശി​പി​ടി​ച്ചു.
ഗ​ത്യ​ന്ത​ര​മി​ല്ലാ​താ​യ​തോ​ടെ അ​മ്പ​ല​മു​ക്ക് സ്വ​ദേ​ശി​നി​യാ​യ ഡോ​ക്ട​റെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു വി​ളി​പ്പി​ച്ചു. ഡോ​ക്ട​ര്‍ മ​ര​ത്തി​നു സ​മീ​പ​മെ​ത്തി​യി​ട്ടും ഇ​യാ​ൾ താ​ഴെ​യി​റ​ങ്ങാ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ല. ഈ ​സ​മ​യം സ്റ്റേ​ഷ​ന്‍​ഓ​ഫീ​സ​ര്‍ സി. ​അ​ശോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​യാ​ളെ താ​ഴെ​യി​റ​ക്കു​ന്ന​തി​നാ​യി ക​യ​റും മ​റ്റു സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി മ​ര​ച്ചു​വ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഡോ​ക്ട​റെ ക​ണ്ട​തു​കൊ​ണ്ടാ​യി​ല്ല, ത​നി​ക്കു ജി​ല്ലാ​ജ​ഡ്ജി​യെ കാ​ണ​ണ​മെ​ന്നാ​യി​രു​ന്നു അ​ടു​ത്ത ആ​വ​ശ്യം. ഇ​തു​കൂ​ടി കേ​ട്ട​തോ​ടെ ഫ​യ​ര്‍​ഫോ​ഴ്സ് വീ​ണ്ടും കു​ഴ​ഞ്ഞു. ആ​വ​ശ്യ​ക്കാ​ര​ന്‍ നേ​രി​ട്ടു​വ​ന്ന് ആ​വ​ശ്യം എ​ഴു​തി​ന​ല്‍​കി​യാ​ല്‍ മാ​ത്ര​മേ അ​തി​നു​സാ​ധി​ക്കൂ എ​ന്നു പ​റ​ഞ്ഞ് ഫ​യ​ര്‍​ഫോ​ഴ്സ് അ​ധി​കൃ​ത​ര്‍ ഒ​ടു​വി​ല്‍ ഇ​യാ​ളെ അ​നു​ന​യി​പ്പി​ച്ച് താ​ഴെ​യെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
ഒ​രു സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തി​രു​ന്നു.
ഇ​വി​ടെ ത​ട​വി​ല്‍ ക​ഴി​ഞ്ഞു​വ​ര​വെ​യാ​ണ് ചെ​റി​യ​തോ​തി​ല്‍ മാ​ന​സി​കാ​സ്വാ​സ്ഥ്യം കാ​ണി​ച്ച​തോ​ടെ മൂ​ന്നാ​ഴ്ച​മു​മ്പ് മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഫോ​റ​ന്‍​സി​ക് വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.
ഇ​ന്ന​ലെ സെ​ല്ലി​ല്‍​നി​ന്ന് കു​ളി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജീ​വ​ന​ക്കാ​രെ ക​ബ​ളി​പ്പി​ച്ചു​കൊ​ണ്ട് ഇ​യാ​ൾ മ​ര​ത്തി​ല്‍ വ​ലി​ഞ്ഞു ക​യ​റി​യ​ത്. സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കി​യ ഇ​യാ​ളെ തി​രി​കെ സെ​ല്ലി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്രം അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.