വി​ഴി​ഞ്ഞം തു​റ​മു​ഖം ഇരുട്ടിൽ
Monday, August 19, 2019 12:34 AM IST
വി​ഴി​ഞ്ഞം: രാ​ത്രി കാ​ല​ങ്ങ​ളി​ൽ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ ലൈ​റ്റു​ക​ൾ തെ​ളി​ക്കാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​കു​ന്ന തു​റ​മു​ഖം വ​ൻ സു​ര​ക്ഷാ ഭീ​ഷ​ണി​യി​ലാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. വൈ​ദ്യു​ത ക​ണ​ക്ഷ​ൻ ഉ​ണ്ടെ​ങ്കി​ലും ലൈ​റ്റ് തെ​ളി​ക്കാ​ൻ അ​ധി​കൃ​ത​രു​ടെ മ​ടി​യാ​ണ് കേ​ര​ള​ത്തി​ന്‍റെ തെ​ക്ക​ൻ മേ​ഖ​ല​യി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഭാ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​യ തു​റ​മു​ഖ​ത്തെ ഇ​രു​ട്ടി​ലാ​ക്കി​യ​ത്.
ആ​യി​ര​ക്ക​ണ​ക്കി​ന് മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ളും, തീ​ര​സം​ര​ക്ഷ​ണ​സേ​ന​യു​ടെ ക​പ്പ​ലു​ക​ളും, തീ​ര​ദേ​ശ പോ​ലീ​സി​ന്‍റെയും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ ബോ​ട്ടു​ക​ളും, അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ ട​ഗ്ഗു​ക​ളും ബാ​ർ​ജു​ക​ളും,ബൊ​ള്ളാ​ർ​ഡ് പു​ൾ ടെ​സ്റ്റിം​ഗ് കേ​ന്ദ്ര​വും അ​ന്താ​രാ​ഷ്ട്ര​തു​റ​മു​ഖ നി​ർ​മാ​ണ കേ​ന്ദ്ര​വും ഉ​ൾ​പ്പെ​ടു​ന്ന പ്ര​ധാ​ന മേ​ഖ​ല​യാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ കേ​ന്ദ്ര​മാ​യി മാ​റി​യ​ത്. സു​ര​ക്ഷാ സേ​ന​ക​ളു​ടെ ക​പ്പ​ൽ ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ന്ന പു​തി​യ വാ​ർ​ഫി​ലെ ഗോ​ഡൗ​ൺ അ​ദാ​നി ഗ്രൂ​പ്പ് ഉ​പ​ക​ര​ണ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ വാ​ട​ക​യ്ക്കെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വി​ട​ ുത്തെ ഇ​രു​ട്ട​ക​റ്റാ​ൻ സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റ് ഉ​ദ്ഘാ​ട​ന ദി​വ​സം മാ​ത്രം തെ​ളി​യി​ച്ചു. അ​തു​ൾ​പ്പെ​ടെ ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ ലൈ​റ്റു​ക​ളും ഇ​പ്പോ​ൾ ക​ണ്ണ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ലൈ​റ്റു​ക​ൾ ഒ​ന്നു​മി​ല്ലെ​ങ്കി​ലും തു​റ​മു​ഖ വ​കു​പ്പ് വൈ​ദ്യു​ത വ​കു​പ്പി​ന് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ ക​റ​ണ്ട് ചാ​ർ​ജ് കൊ​ടു​ക്കു​ന്നു​ണ്ട്.
ബൊ​ള്ളാ​ർ​ഡ് പു​ൾ ടെ​സ്റ്റിം​ഗ് കേ​ന്ദ്രം സാ​മൂ​ഹ്യ വി​രു​ദ്ധ​ർ അ​റ​വു​ശാ​ല​ക​ളി​ലെ മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​മാ​ക്കി​മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഇ​രു​ളി​ന്‍റെ മ​റ​വി​ൽ മാ​ലി​ന്യ​ങ്ങ​ളു​മാ​യി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ വ​ന്നു മ​ട​ങ്ങു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​കൂ​രി​രു​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ രാ​ത്രി കാ​ല മീ​ൻ പി​ടി​ത്ത​ത്തെ​യും ബാ​ധി​ക്കു​ന്ന​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.​
ക​ട​ലി​ലൂ​ടെ ഭീ​ക​ര​പ്ര​വ​ർ​ത്ത​ക​രെ ത​ട​യാ​ൻ ക​ട​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് അ​ടി​ക്ക​ടി മു​ന്ന​റി​യി​പ്പു ന​ൽ​കു​മ്പോ​ഴാ​ണ് വി​ഴി​ഞ്ഞം തു​റ​മു​ഖം വെ​ട്ട​വും വെ​ളി​ച്ച​വു​മി​ല്ലാ​തെ അ​വ​ശേ​ഷി​ക്കു​ന്ന​ത്. കാ​ര്യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​മി​ല്ലാ​ത്ത ഇ​വി​ടം വ​ഴി ആ​ർ​ക്കും എ​പ്പോ​ഴും ക​യ​റാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ വാ​ദം.