കു​റ്റി​ച്ച​ലി​ൽ കാ​മ​റ ക​ണ്ണു​ക​ൾ മിഴി തു​റ​ന്നു
Monday, August 19, 2019 12:32 AM IST
കാ​ട്ടാ​ക്ക​ട : കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​റ്റി​ച്ച​ലി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. കാ​മ​റ​ക​ളു​ടെ ഉ​ദ്ഘാ​ട​നം അ​ഡീ​ഷ​ണ​ൽ റൂ​റ​ൽ എ​സ്പി ഇ​ക്ബാ​ൽ നി​ർ​വ​ഹി​ച്ചു.
കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കു​റ്റി​ച്ച​ൽ യൂ​ണി​റ്റ് വ്യാ​പാ​രി​ക​ളി​ൽ നി​ന്നും സ്വ​രൂ​പി​ച്ച മൂ​ന്ന​ര ല​ക്ഷം രൂ​പ​യ്ക്കാ​ണ് 12 കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.
ര​ണ്ടു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് ഇ​വ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തെ ങ്കി​ലും ആ​വ​ശ്യം വ​രു​ന്ന മു​റ​ക്ക് വി​പു​ല​പ്പെ​ടു​ത്തും. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എം. ​സു​രേ​ന്ദ്ര​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പെ​രി​ങ്ങ​മ്മ​ല രാ​മ​ച​ന്ദ്ര​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​അ​ന​സ് , കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ജി. ​മ​ണി​ക​ണ്ഠ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി വൈ. ​വി​ജ​യ​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ ധ​നീ​ഷ് ച​ന്ദ്ര​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ട്ട​പ്പ​ൻ നാ​യ​ർ, നെ​യ്യാ​ർ ഡാം ​സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​സാ​ജു, കൃ​ഷ്ണ​കു​മാ​രി, കൊ​ച്ചു നാ​ണു, സു​ധീ​ർ കു​മാ​ർ, എ. ​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.