ശി​വ​ഗി​രി മ​ഠ​ത്തെ രാജ്യത്തെ ഏറ്റവും മികച്ച ആ​ധ്യാ​ത്മി​ക കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്കും: കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍
Sunday, August 18, 2019 1:11 AM IST
തി​രു​വ​ന​ന്ത​പു​രം: ശി​വ​ഗി​രി മ​ഠ​ത്തെ രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച ആ​ധ്യാ​ത്മി​ക കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ക്കി മാ​റ്റാ​ന്‍ പ​രി​ശ്ര​മി​ക്കു​മെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ, പാ​ര്‍​ല​മെ​ന്‍റ​റി​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

വ​ര്‍​ക്ക​ല ശി​വ​ഗി​രി മ​ഠം സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ഠ​ത്തി​ലെ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. സ്വ​ദേ​ശ് ദ​ര്‍​ശ​ന്‍ പ​ദ്ധ​തി​ക്കു പു​റ​മെ മ​റ്റ് എ​ന്തെ​ല്ലാം പ​ദ്ധ​തി​ക​ള്‍ വ​ഴി ശി​വ​ഗി​രി മ​ഠ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി സ​ഹാ​യ​മെ​ത്തി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും കേ​ന്ദ്ര സ​ഹ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ശി​വ​ഗി​രി​യു​ടെ വി​ക​സ​ന​ത്തി​നാ​യി സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്നും മേ​ഖ​ല​യി​ലെ റെ​യി​ല്‍​വേ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ റെ​യി​ല്‍​വേ മ​ന്ത്രാ​ല​യ​ത്തോ​ട് അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര മ​ന്ത്രി​യാ​യ ശേ​ഷം ആ​ദ്യ​മാ​യി ശി​വ​ഗി​രി​യി​ലെ​ത്തി​യ വി. ​മു​ര​ളീ​ധ​ര​നെ ശ്രീ​നാ​രാ​യ​ണ ധ​ര്‍​മ​സം​ഘം ട്ര​സ്റ്റ് ട്ര​ഷ​റ​ര്‍ ശാ​ര​ദാ​ന​ന്ദ സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു. ശ്രീ​നാ​രാ​യ​ണ സ​മാ​ധി​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി പ്ര​ത്യേ​ക പൂ​ജ​യി​ലും പ​ങ്കെ​ടു​ത്തു.