ഗാ​ന്ധി​യ​ന്‍ ആ​ദ​ര്‍​ശ​ത്തി​ല്‍​നി​ന്ന് പ്ര​ചോ​ദ​ന​മു​ള്‍​ക്കൊ​ണ്ടാ​ണ് ജ​ല്‍​ശ​ക്തി മ​ന്ത്രാ​ല​യം രൂ​പീ​ക​രി​ച്ച​ത്: കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍
Sunday, August 18, 2019 1:11 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​കൃ​തി​യോ​ടു ചേ​ര്‍​ന്ന് ജീ​വി​ക്കു​ക എ​ന്ന ഗാ​ന്ധി​യ​ന്‍ ആ​ദ​ര്‍​ശ​ത്തി​ല്‍​നി​ന്ന് പ്ര​ചോ​ദ​ന​മു​ള്‍​ക്കൊ​ണ്ടാ​ണ് കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് ജ​ല്‍ ശ​ക്തി എ​ന്നൊ​രു മ​ന്ത്രാ​ല​യ​ത്തി​നു രൂ​പം ന​ല്‍​കി​യ​തെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ, പാ​ര്‍​ല​മെ​ന്‍റ​റി​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി.

അ​ന്താ​രാ​ഷ്ട്ര സൗ​ര സ​ഖ്യ​മ​ട​ക്കം ഈ ​ദി​ശ​യി​ലു​ള്ള നി​ര​വ​ധി ചു​വ​ടു​വെ​പ്പു​ക​ളു​മാ​യി കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് മു​ന്നോ​ട്ടു പോ​കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗാ​ന്ധി​ജി​യു​ടെ 150-ാം ജ​ന്മ വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം തോ​ന്ന​യ്ക്ക​ലി​ലെ സാ​യി ഗ്രാ​മി​ല്‍ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ പൂ​ര്‍​ണ​കാ​യ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ വി.​ശ​ശി, അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി, ന​ട​ന്‍ മ​ധു, ഗാ​ന്ധി​യ​ന്‍ ഗോ​പി​നാ​ഥ​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.