പ്ര​ള​യ​ദു​രി​ത​ത്തി​ൽ ആ​ശ്വാ​സ​മാ​യി "സ്നേ​ഹാ​ർ​ദ്ര'​വു​മാ​യി വി​എ​ച്ച്എ​സ്ഇ വി​ദ്യാ​ർ​ഥി​ക​ൾ
Sunday, August 18, 2019 1:11 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ദു​രി​ത​ത്തി​ൽ ആ​ശ്വാ​സ​മേ​കാ​ൻ "സ്നേ​ഹാ​ർ​ദ്രം' പ​ദ്ധ​തി​യു​മാ​യി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ൾ. സം​സ്ഥാ​ന​മാ​കെ 319 വി​എ​ച്ച്എ​സ്ഇ സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളി​ലെ 30,000 വി​ദ്യാ​ർ​ഥി വോ​ള​ന്‍റി​യ​ർ​മാ​രാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ദു​രി​ത​മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യു​ള്ള​ത്.

ഓ​രോ വോ​ള​ന്‍റി​യ​റും പ്ര​ള​യ​ബാ​ധി​ത സ​ഹ​പാ​ഠി​യെ ക​ണ്ടെ​ത്തി പു​ന​ര​ധി​വാ​സ ശ്ര​മ​ത്തി​ൽ കൂ​ട്ടാ​ളി​യാ​കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. 182 യൂ​ണി​റ്റു​ക​ൾ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ശ്ര​മ​ദാ​നം ന​ട​ത്തി. 319 യൂ​ണി​റ്റു​ക​ളും ക്യാ​ന്പു​ക​ളി​ലേ​ക്ക് വി​ഭ​വ​ങ്ങ​ൾ സ​മാ​ഹ​രി​ച്ചു​ന​ൽ​കി.
16 വ​രെ ക്യാ​ന്പു​ക​ളി​ലേ​ക്ക് വി​ഭ​വ​ങ്ങ​ൾ​ക്കാ​യി 46,78,000 രൂ​പ സ​മാ​ഹ​രി​ച്ച് ന​ൽ​കി. മൂ​ന്ന് ജി​ല്ല​ക​ളി​ൽ യൂ​ണി​റ്റു​ക​ൾ മാ​സ് ക്ലീ​നിം​ഗി​നു നേ​തൃ​ത്വം ന​ൽ​കി.

പ്ര​ള​യ​ബാ​ധി​ത​പ്ര​ദേ​ശ​ത്ത് പൊ​തു​സ്ഥാ​പ​ന​ങ്ങ​ളും വീ​ടു​ക​ളു​മാ​യി 864 ഇ​ടം വൃ​ത്തി​യാ​ക്കി. 156 യൂ​ണി​റ്റു​ക​ൾ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ത്ത് ശു​ചീ​ക​ര​ണ​ത്തി​നാ​യി ഇ​റ​ങ്ങി. 94 യൂ​ണി​റ്റു​ക​ളാ​ണ് ക്ലോ​റി​നേ​ഷ​നാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്. 32 യൂ​ണി​റ്റു​ക​ൾ മെ​ഡി​ക്ക​ൽ ക്യാ​ന്പി​നും നേ​തൃ​ത്വം ന​ൽ​കി.ക്യാ​ന്പു​ക​ളി​ൽ 52 യൂ​ണി​റ്റു​ക​ൾ കൗ​ണ്‍​സ​ലിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. 319 യൂ​ണി​റ്റു​ക​ളും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള സ​മാ​ഹ​ര​ണ​ത്തി​ന് സ​ജീ​വ​മാ​യു​ണ്ട്.

84 യൂ​ണി​റ്റു​ക​ൾ ദു​രി​ത​മേ​ഖ​ല​ക​ളി​ൽ ആ​രോ​ഗ്യ അ​വ​ബോ​ധ പ്ര​ചാ​ര​ണ​ത്തി​നും നേ​തൃ​ത്വം കൊ​ടു​ക്കു​ന്നു​ണ്ട്. ദു​രി​ത​മേ​ഖ​ല​ക​ളി​ൽ ഹോ​മി​യോ, ആ​യു​ർ​വേ​ദ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പ​ര​മാ​വ​ധി മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ വ​രു​ന്ന ആ​ഴ്ച​യി​ൽ സം​ഘ​ടി​പ്പി​ക്കും. കു​ടി​വെ​ള്ള ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യും മ​ണ്ണു പ​രി​ശോ​ധ​ന​യും അ​വ​ബോ​ധ പ്ര​ചാ​ര​ണ​വും ന​ട​ത്തു​ന്നു​ണ്ട്.

ഇ​ത​ര സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​ള​യാ​ന​ന്ത​ര അ​തി​ജീ​വ​ന സ​ർ​വേ​ക​ളും ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ട്. ക്ലാ​സ് മു​റി​യി​ൽ നി​ന്ന് നേ​ടി​യ വൈ​ദ​ഗ്ധ്യം വി​നി​യോ​ഗി​ച്ച് ഗൃ​ഹോ​പ​ക​ര​ണ റി​പ്പ​യ​റിം​ഗ് ക്യാ​ന്പു​ക​ളും ആ​രം​ഭി​ക്കു​ന്നു​ണ്ടെ​ന്ന് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.