റ​ബ്കോ: പ്ര​ചാ​ര​ണം തെ​റ്റെ​ന്നു ക​ട​കം​പ​ള്ളി
Sunday, August 18, 2019 1:11 AM IST
തി​രു​വ​ന​ന്ത​പു​രം: റ​ബ്കോ​യു​ടെ കി​ട്ടാ​ക്ക​ടം സ​ർ​ക്കാ​ർ എ​ഴു​തി​ത്ത​ള്ളി​യെ​ന്ന പ്ര​ചാ​ര​ണം വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ദു​രി​താ​ശ്വാ​സ നി​ധി​യു​മാ​യി ഇ​തി​നെ കൂ​ട്ടി​ക്കു​ഴ​യ്ക്കു​ന്ന​തു ശ​രി​യ​ല്ല. റ​ബ്കോ​യു​ടെ വാ​യ്പ ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ല. വി​വി​ധ ത​ല​ങ്ങ​ളി​ൽ ദീ​ർ​ഘ​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് റ​ബ്കോ​യു​ടെ ക​ടം അ​ട​ച്ചു തീ​ർ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ എ​ടു​ത്ത തീ​രു​മാ​ന​മാ​ണി​തെ​ന്നും ക​ട​കം​പ​ള്ളി വ്യ​ക്ത​മാ​ക്കി.