ബി​വ​റേ​ജസ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ലോ​റി​ക​ളി​ൽ മ​ദ്യ മോ​ഷ​ണം; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Sunday, August 18, 2019 1:11 AM IST
ആ​റ്റി​ങ്ങ​ൽ: ബി​വ​റേ​ജസ് കോ​ർ​പ്പ​റേ​ഷ​ന്‍റെ മ​ദ്യ ലോ​റി​ക​ളി​ൽ നി​ന്ന് മ​ദ്യം മോ​ഷ്ടി​ച്ച ര​ണ്ടു പേ​രെ ആ​റ്റി​ങ്ങ​ൽ പോ​ലീ​സ്അ​റ​സ്റ്റ് ചെ​യ്തു. തൃ​ശൂ​ർ പീ​ച്ചി പ​യ്യാ​നം കോ​ള​നി​യ്ക്ക് സ​മീ​പം തെ​ങ്ങും തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ ജ​യി​സ് (28), തൃ​ശൂ​ർ പ​യ്യാ​നം സു​ബ്ര​ഹ്മ​ണ്യ​ൻ കോ​വി​ലി​ന് സ​മീ​പം മു​ള​യി​ൽ ഹൗ​സി​ൽ നി​തി​ൽ (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബി​വ​റേ​ജസ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ഗോ​ഡൗ​ണി​നു സ​മീ​പ​ത്ത് പാ​ർ​ക്കു ചെ​യ്തി​രി​ക്കു​ന്ന ലോ​റി​ക​ളി​ൽ നി​ന്ന് സ്ഥി​ര​മാ​യി മ​ദ്യ കു​പ്പി​ക​ൾ മോ​ഷ​ണം പോ​യി​രു​ന്നു.

വാ​ള​ക്കാ​ട് കോ​ളൂ​ർ ഹൗ​സി​ൽ ബാ​ബു ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ബി​വ​റേ​ജി​ൽ മ​ദ്യം കൊ​ണ്ടു​വ​ന്ന് ഇ​റ​ക്കു​ന്ന​തി​നാ​യി ദി​വ​സ​ങ്ങ​ളാ​യി ഐ​ടി​ഐ​യ്ക്ക് എ​തി​ർ​വ​ശ​ത്തെ റോ​ഡി​ൽ ഇവർ കാ​ത്തു നിൽക്കുമായിരുന്നെന്ന് പോ​ലീ​സ് പ​റ​ഞ്ഞു.