ജോ​ലി​ക്ക് നി​ന്ന വീ​ട്ടി​ൽ നി​ന്ന് 16 പ​വ​ൻ മോ​ഷ്ടി​ച്ച കേസിൽ യു​വ​തി അ​റ​സ്റ്റി​ൽ
Sunday, August 18, 2019 1:09 AM IST
ശ്രീ​കാ​ര്യം: വീ​ട്ടു​ജോ​ലി​ക്കു നി​ന്ന വീ​ട്ടി​ൽ നി​ന്ന് 16 പ​വ​ൻ മോ​ഷ്ടി​ച്ച കേ​സി​ൽ യു​വ​തി​യെ ശ്രി​കാ​ര്യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ​ശ്രീ​കാ​ര്യ​ത്തി​ന് സ​മീ​പം തു​ഷാ​ര​ത്തി​ൽ റോ​ണി സി. ​ജോ​ണി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് 16 പ​വ​ൻ മോ​ഷ​ണം പോ​യ കേ​സി​ൽ ജോ​ലി​ക്കാ​രി ചി​റ​യി​ൻ​കീ​ഴ് പ​റ​യ​ത്ത്ക്കോ​ണം ല​ക്ഷം​വീ​ട് ചി​ല​മ്പി​ൽ​കോ​ണ​ത്ത് പു​ത്ത​ൻ വീ​ട്ടി​ൽ പ്ര​സ​ന്ന (45) യെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മൂ​ന്ന് മാ​സ​മാ​യി പ്ര​സ​ന്ന റോ​ണി സി. ​ജോ​ണി​ന്‍റെ വീ​ട്ടി​ൽ ജോ​ലി ചെ​യ്ത് വ​രു​ക​യാ​യി​രു​ന്നു.
ഒ​രു മാ​സം മു​മ്പാ​കാം സ്വ​ർ​ണം മോ​ഷ്ടി​ച്ച​തെ​ന്നാ​ണ് പോ​ലീസ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം അ​ല​മാ​ര​യി​ൽ നോ​ക്കി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം അ​റി​ഞ്ഞ​ത്. സം​ശ​യം തോ​ന്നി​യ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ വീ​ട്ടു​കാ​ർ​ക്ക് സം​ശ​യം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പ്ര​സ​ന്ന ദി​വ​സ​വും ജോ​ലി​ക്കെ​ത്തി​യി​രു​ന്നു. ശ്രീ​കാ​ര്യം ഇ​ൻ​സ്പെ​ക്ട​ർ അ​ഭി​ലാ​ഷ് ഡേ​വി​ഡ് എ​സ്ഐ സ​ജി​കു​മാ​ർ സി​പി​ഒ മാ​രാ​യ രാ​ജേ​ഷ്, ഗീ​ത, റൂ​ബി മോ​ൾ, എ​ന്നി​വ​ര​ങ്ങെി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്