അ​മി​നി​റ്റി സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, August 18, 2019 1:09 AM IST
പോ​ത്ത​ൻ​കോ​ട് : കു​ള​ത്തൂ​ർ കോ​ല​ത്തു​ക്ക​ര ശി​വ ക്ഷേ​ത്ര​ത്തി​ൽ നി​ർ​മി​ച്ച അ​മി​നി​റ്റി സെ​ന്‍റ​ർ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൂ​റി​സം വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന തീ​ര്‍​ഥാ​ട​ന സ​ര്‍​ക്യൂ​ട്ടി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്ന് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

അ​മി​നി​റ്റി സെ​ന്‍റ​റി​ന്‍റെ മു​ന്‍​വ​ശ​ത്തെ സ്വീ​ക​ര​ണ മു​റി ശ്രീ​നാ​രാ​യ​ണ ഗു​രു ന​ട്ടു​വ​ള​ര്‍​ത്തി​യ ആ​ല്‍​മ​ര​ച്ചു​വ​ട്ടി​ലെ ഇ​രി​പ്പി​ട​ങ്ങ​ളും ആ​ധു​നി​ക രീ​തി​യി​ല്‍ ന​വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​രേ​സ​മ​യം 450 പേ​ര്‍​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള ഡൈ​നിം​ഗ് ഹാ​ളും ആ​ധു​നി​ക രീ​തി​യി​ല്‍ സ​ജീ​ക​രി​ച്ച ഗ്രീ​ന്‍ റൂ​മു​ക​ളും സെ​ന്‍റ​റി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

തേ​ക്കി​ല്‍ തീ​ര്‍​ത്ത മ​ന്ദി​ര​ത്തി​ന്‍റെ ക​വാ​ട​ങ്ങ​ളും ജ​ന​ലു​ക​ളും അ​മി​നി​റ്റി സെ​ന്‍റ​റി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ആ​ധു​നി​ക രീ​തി​യി​ല്‍ സ​ജീ​ക​രി​ച്ച ഗ്രാ​നൈ​റ്റ് പാ​കി​യ കി​ച്ച​ന്‍, ടോ​യ്‌​ലെ​റ്റ് ബ്ലോ​ക്ക് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്.​മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത്,ചെ​മ്പ​ഴ​ന്തി​ഗു​രു​കു​ലം സെ​ക്ര​ട്ട​റി സ്വാ​മി ശു​ഭാം​ഗാ​ന​ന്ദ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.