എ​ന്‍​സി​ആ​ര്‍​എം​ഐ എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ രൂപീകരണവും വാ​ര്‍​ഷി​ക ​സ​മ്മേ​ള​ന​വും
Sunday, August 18, 2019 1:09 AM IST
പേ​രൂ​ര്‍​ക്ക​ട: എ​ന്‍​സി​ആ​ര്‍​എം​ഐ എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ രൂ​പീ​ക​ര​ണ​യോ​ഗ​വും വാ​ര്‍​ഷി​ക സ​മ്മേ​ള​ന​വും സി​ഐ​ടി​യു കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വും ക​ര​കൗ​ശ​ല കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ കെ.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി​യാ​യി പ്ര​ശാ​ന്തി​നെ​യും പ്ര​സി​ഡ​ന്‍റാ​യി അ​നി​ല്‍​കു​മാ​റി​നെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ള്‍: ബി​നി​ത (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), കൃ​ഷ്ണ​പ്രി​യ (വൈ​സ്പ്ര​സി​ഡ​ന്‍റ്), ഹ​രി​കു​മാ​ര്‍ (ട്ര​ഷ​ർ). റി​നു പ്രേം​രാ​ജ്, ആ​ര്‍. അ​നീ​ഷ്, ഹ​രീ​ഷ്കു​മാ​ര്‍, എം.​എ​സ്. പ്ര​വീ​ണ, ആ​ര്‍. രാ​ഹു​ല്‍, ടി.​എ​സ് ല​ക്ഷ്മി (എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ര്‍​മാ​ര്‍).