പാ​റ​ശാ​ല പ​ഞ്ചാ​യ​ത്തി​ല്‍ മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന കാ​മ്പ​യി​ന് തു​ട​ക്കമായി
Sunday, August 18, 2019 1:07 AM IST
പാ​റ​ശാ​ല: പ​ഞ്ചാ​യ​ത്തി​ല്‍ മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. സ​മ്പൂ​ര്‍​ണ ശു​ചി​ത്വം കൈ​വ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്താ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​മ്പ​യി​ന്‍ ന​ട​ത്തു​ന്ന​ത്.

പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കി​ഴ​ത്തോ​ട്ടം വാ​ര്‍​ഡി​ലെ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ഹ​രി​ത​നി​യ​മ​ങ്ങ​ള​ട​ങ്ങു​ന്ന ബ്രോ​ഷ​ര്‍ വി​ത​ര​ണം ചെ​യ്തു​കൊ​ണ്ട് കാ​മ്പ​യി​ന് തു​ട​ക്ക​മി​ട്ടു. പ്ര​ദേ​ശ​ത്തെ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണം ന​ല്‍​കു​ന്ന​തി​നാ​യി പ്ര​ത്യേ​ക സ്ക്വാ​ഡും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും സ്ക്വാ​ഡ് സ​ന്ദ​ര്‍​ശി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.