മൊ​ബൈ​ൽ ഫോൺ മോ​ഷ​ണം: പ്ര​തി പി​ടി​യി​ൽ
Wednesday, July 17, 2019 12:32 AM IST
ക​ഴ​ക്കൂ​ട്ടം: മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യെ മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​മാ​യി​ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.
ക​ഴ​ക്കൂ​ട്ടം റെ​യി​ല്‍​വേ മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പ​ത്തു​വ​ച്ച് ചി​റ​യി​ന്‍​കീ​ഴ് പ​റ​യ​ത്തു​കോ​ണം ക​ടു​വാ​ക്ക​ര​കു​ന്ന് റോ​ഡ​രി​ക​ത്തു വീ​ട്ടി​ൽ ബാ​ബു ( 48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്
പ്ര​തി​ക്ക് ശ്രീ​കാ​ര്യം,തു​മ്പ,ആ​റ്റി​ങ്ങ​ല്‍,ചി​റ​യി​ന്‍​കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ച​തി​ന് കേ​സു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ​ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​തെ ഒ​ളി​വി​ല്‍ പോ​യി മോ​ഷ​ണം ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു .
ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മ​റ്റും മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ച​താ​യു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.

സൈ​ബ​ര്‍ സി​റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ എ. ​അ​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴ​ക്കൂ​ട്ടം എ​സ്എ​ച്ച്ഒ ജെ.​എ​സ് .പ്ര​വീ​ണ്‍ , ക​ഴ​കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ് ഐ ​മാ​രാ​യ സ​ന്തോ​ഷ്കു​മാ​ര്‍, ശ്യാം​രാ​ജ് ജെ.​നാ​യ​ര്‍, എ​എ​സ്ഐ ജ​സ്റ്റി​ന്‍ മോ​സ​സ്, കെ.​കെ.​ബി​ജു.​സി​പി​ഒ മാ​രാ​യ അ​ര്‍​ഷാ​ദ് ,സു​ജി​ത്ത് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.​അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു